തിരുവനന്തപുരം: റിപ്പബ്ലിക് ദിന പരേഡില്‍ മികച്ച പ്രകടനം നടത്തി മെഡലുകള്‍ നേടിയ എന്‍.സി.സി കേഡറ്റുകളെ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുമോദിച്ചു. 
ഗോള്‍ഡ് മെഡല്‍ നേടിയ മാധവ് എസ്(ബെസ്റ്റ് കേഡറ്റ് സീനിയര്‍ ഡിവിഷന്‍ ആര്‍മി), കുരുവിള കെ(ബെസ്റ്റ് കേഡറ്റ് സീനിയര്‍ ഡിവിഷന്‍ നേവി), വെള്ളി മെഡല്‍ നേടിയ കീര്‍ത്തി യാദവ്(ബെസ്റ്റ് കേഡറ്റ് സീനിയര്‍ വിങ് ആര്‍മി). മീനാക്ഷി എ. നായര്‍(ബെസ്റ്റ് കേഡറ്റ് സീനിയര്‍ വിങ് നേവി), വെങ്കല മെഡല്‍ നേടിയ അര്‍ജുന്‍ വേണുഗോപാല്‍(ബെസ്റ്റ് കേഡറ്റ് സീനിയര്‍ ഡിവിഷന്‍ എയര്‍), എം. അക്ഷിത(ബെസ്റ്റ് കേഡറ്റ് സീനിയര്‍ വിങ് എയര്‍) എന്നിവരെയാണു മുഖ്യമന്ത്രി അനുമോദിച്ചത്. എസ്.സി.സി. ഡയറക്ടറേറ്റ് ഒഫിഷ്യേറ്റിങ് എ.ഡി.ജി. ബ്രിഗേഡിയര്‍ പി.കെ. സുനില്‍ കുമാര്‍, ഡയറക്ടര്‍ എസ്. ഫ്രാന്‍സിസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post