തിരുവമ്പാടി:
പെട്രോൾ -ഡീസൽ വില വർധനവിന്റെ ഈ കാലത്ത് ആളുകൾ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടുവെക്കുകയാണ്.
ഇലക്ട്രിക് വാഹനങ്ങൾക്ക് സഹായകരമാകുന്നതിന് മണ്ഡലത്തിലെ വിവിധയിടങ്ങളിൽ ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കുന്നു.
മുക്കത്ത് പുതിയ ബസ് സ്റ്റാന്റിലും അഗസ്ത്യൻമുഴിയിൽ മിനി സിവിൽ സ്റ്റേഷന് എതിർ വശവും തിരുവമ്പാടിയിൽ പുന്നക്കൽ റോഡിന് സമീപവും കോടഞ്ചേരിയിൽ ബസ് സ്റ്റാന്റിലുമായാണ് ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കുക.
ഈങ്ങാപ്പുഴയിൽ പുതുതായി നിർമ്മിക്കുന്ന കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിന് സമീപം ചാർജിംഗ് സ്‌റ്റേഷനും സ്ഥാപിക്കുമെന്ന്
ലിന്റോ ജോസഫ് എം എൽ എ അറിയിച്ചു.
Post a Comment