തിരുവമ്പാടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസീറുദ്ദിൻ സാഹിബിന്റെ നിര്യാണത്തിൽ തിരുവമ്പാടി യൂണിറ്റ് അനുശോചനം രേഖപ്പെടുത്തി.
രാഷ്ട്രീയ,ജാതി, മതഭേദമില്ലാതെ കേരളത്തിലങ്ങോളമിങ്ങോളം വ്യാപാരികളെ ഒറ്റക്കെട്ടായി സംഘടനയിൽ അണിനിരത്തി മുപ്പത് വർഷം സംഘടനാ നേതൃത്വം നൽകി വ്യാപാരികൾക്ക് സ്വതന്ത്രമായി തൊഴിലെടുത്ത് ജീവിക്കാനുള്ള അവസരം ഉണ്ടാക്കി വ്യാപാരി കളുടെഅന്തസ്സുംയശസ്സുംവർദ്ധിപ്പിച്ചസംഘടനയുടെപകരക്കാരനില്ലാത്ത അമരക്കാരനായ നസിറുദ്ദീന്റെവിയോഗം കേരളീയ സമൂഹത്തിന് തീരാത്ത നഷ്ടമാണെന്ന് യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

സാമൂഹ്യ-സാംസ്കാരികരംഗത്തെപ്രമുഖർപങ്കെടുത്ത അനുസ്മരണ ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് ജിജി കെ തോമസ് അദ്ധ്യക്ഷത വഹിച്ചു.

 നിയോജക മണ്ഡലം പ്രസിഡന്റ് പോൾസൺ അറക്കൽ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ.അബ്ദുറഹിമാൻ, ബാബു കെ.പൈകാട്ടിൽ, എബ്രഹാം ജോൺ, സണ്ണി തോമസ്, എന്നിവർ സംസാരിച്ചു.
വ്യാപാരഭവനിൽനിന്നാരംഭിച്ച മൗനജാഥബസ്സ്റ്റാന്റ് പരസരത്ത്സമാപിച്ചു.സിൻഗാർഗഫൂർ,ഫൈസൽ,രാജൻമീര, മാണി യം.ജെ.സാഗരരവി, ബേബി വർഗീസ്,മുനീർ,നദീർ, സൂരജ്,വിജയമ്മ, ഫാത്തിമ, എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post