തിരുവമ്പാടി: ആനക്കാംപൊയിൽ- കള്ളാടി തുരങ്കപ്പാതയുടെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് പിഡബ്ല്യുഡി-റവന്യൂ-കൊങ്കൺ റെയിൽവേ കോർപറേഷൻ ഉദ്യോഗസ്ഥസംഘം സംയുക്ത സ്ഥലപരിശോധന നടത്തി.
കഴിഞ്ഞ ദിവസം കള്ളാടി ഭാഗത്തായിരുന്നു പരിശോധന. തുരങ്കപ്പാത ആരംഭിക്കുന്ന ആനക്കാംപൊയിലിലും സംയുക്തസംഘം പരിശോധന നടത്തിയിരുന്നു.
ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ അതിർത്തി നിർണയിക്കലാണു സ്ഥലപരിശോധനയുടെ പ്രധാന ഉദ്ദേശ്യം. ഏറ്റെടുക്കൽ നടപടികളുടെ പ്രാഥമിക രൂപരേഖ തയാറാക്കുകയാണ് അടുത്തഘട്ടം.
തുരങ്കപ്പാത ആരംഭിക്കുന്ന കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, കോടഞ്ചേരി വില്ലേജുകളിലെ 7.65 ഹെക്ടർ ഭൂമിയും വയനാട് ജില്ലയിലെ കോട്ടപ്പടി, മേപ്പാടി വില്ലേജുകളിലെ 4.82 ഹെക്ടർ ഭൂമിയുമാണ് ഏറ്റെടുക്കുക.
സ്ഥലം ഏറ്റെടുക്കൽ നടപടിക്രമങ്ങൾക്കായി കോഴിക്കോട്, വയനാട് കലക്ടർമാരെ ചുമതലപ്പെടുത്തിയിരുന്നു.
Post a Comment