തിരുവമ്പാടി:
സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകളും മരണവും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മലയോരമേഖലയായ തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മേഴ്സി പുളിക്കാട്ട്, മെഡിക്കൽ ഓഫീസർ ഡോ. ഫെസിന ഹസൻ എന്നിവർ അറിയിച്ചു.

രോഗപ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി താഴെപ്പറയുന്ന നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കേണ്ടതാണ്.

1) കൊതുകു വളരാതിരിക്കാൻ വെള്ളിയാഴ്ചകളിൽ സ്കൂളുകളിലും ശനിയാഴ്ചകളിൽ സ്ഥാപനങ്ങളിലും ഞായറാഴ്ചകളിൽ വീടുകളിലും 'ഡ്രൈ ഡേ' ആചരിക്കുക.


2) ഉപയോഗശൂന്യമായ ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങൾ, ദ്രവിക്കാത്ത മാലിന്യം, ഉപയോഗമില്ലാത്ത ടയറുകൾ,  ബക്കറ്റുകൾ തുടങ്ങി പറമ്പിൽ അലക്ഷ്യമായിക്കിടക്കുന്ന വസ്തുക്കൾ ആഴ്ചയിലൊരിക്കൽ നീക്കം ചെയ്ത്  സുരക്ഷിതമായി സംസ്കരിക്കുക.

3. കൊതുകുകടി ഏൽക്കാതിരിക്കാൻ കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ ഉപയോഗിക്കുക.

4. ശരീരം മൂടുന്നവിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക.

5) റബ്ബർ, കവുങ്ങ്, കൊക്കോ തോട്ടങ്ങളിൽ ആഴ്ചയിലൊരിക്കൽ ഉറവിടനശീകരണം നടത്തുക.

Post a Comment

أحدث أقدم