തിരുവമ്പാടി:
മലയോര മേഖലയിലെ കോഴിക്കർഷകരുടെ വിവിധങ്ങളായ പ്രശ്നങ്ങളിൽ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് -
കർഷക സംഘം ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ
മുക്കത്ത് ചേർന്ന കോഴിക്കർഷകരുടെ യോഗം ആവശ്യപ്പെട്ടു.
തെങ്ങുകൃഷിയും കമുക്കൃഷിക്കും മറ്റു വാർഷിക വിളകളും
തകർന്ന സാഹചര്യത്തിൽ മലയോര മേഘലയിലെ കർഷകർ ജീവിക്കുന്നത്- കാലി വളർത്തലും കോഴിക്കൃഷിയും നടത്തിയാണു്.
കോഴിക്കർഷകരെ വിവിധങ്ങളായ പ്രതിസന്ധികൾ ഉണ്ടാക്കി, ആരോഗ്യ വകുപ്പിലേയും പഞ്ചായത്തു വകുപ്പിലേയും റെവന്യൂ വകുപ്പിലേയും ഉദ്യോഗസ്ഥന്മാർ നിരന്തരമായി ഉപദ്രവിക്കുകയാണ്.
കോഴി കൃഷിയെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും
സോളാർ പദ്ധതി
സബ്സിഡി നിരക്കിൽ കോഴിക്കർഷകർക്കായി നടപ്പാക്കണമെന്നും
കേരള ചിക്കൻ്റെ ഔട്ട്ലെറ്റുകൾ വ്യാപകമാക്കണമെന്നും കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
മാന്ത്ര വിനോദ് അധ്യക്ഷനായിരുന്ന
യോഗത്തിൽ
കർഷക സംഘം ഏരിയാ സെക്രട്ടറി ജോളി ജോസഫ് സ്വാഗതം പറഞ്ഞു.
കർഷക സംഘം ജില്ലാ സെക്രട്ടറി ജോർജ് എം തോമസ് ഉത്ഘാടനം ചെയ്തു.
ലിൻ്റോ ജോസഫ് എം എൽ എ,
നാരായണൻ ചൂലൂർ
എന്നിവർ സംസാരിച്ചു.
إرسال تعليق