താമരശ്ശേരി : ഖത്തർ ലോകകപ്പ് ആവേശത്തിൽ ചമലും. ഫുട്ബോൾ മാമാങ്കം കാണുന്നതിന് വേണ്ടി ചമൽ അംബേദ്ക്കർ സാംസ്‌കാരിക നിലയം & വായനശാലയുടെ ആഭിമുഖ്യത്തിൽ ഒരുക്കിയ ബിഗ് സ്ക്രീൻ കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ അനിൽ ജോർജ് സ്വിച്ച് ഓൺ കർമം നിർവഹിച്ചു.


വാർഡ് മെമ്പർ വിഷ്ണു ചുണ്ടൻകുഴി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗോകുൽ ചമൽ, വിവേക്, അശോകൻ, സുരേഷ് എന്നിവർ സംസാരിച്ചു.

സാംസ്‌കാരിക നിലയം സെക്രട്ടറി രാജൻ കെ.പി സ്വാഗതവും, ബിനു നടുക്കണ്ടി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post