തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെയും കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും ഐ.സി.ഡി.എസ്സ്   ൻ്റെയും സംയുക്താഭിമുഖ്യത്തിൽ  നടത്തുന്ന ലോക പ്രതിരോധ ചികിത്സാ ദിനാചരണ പരിപാടിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു. 

 വൈസ് പ്രസിഡണ്ട് കെ.എ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റംല ചോലക്കൽ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാമചന്ദ്രൻ കരിമ്പിൽ, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിസി അബ്രഹാം, വാർഡ് മെമ്പർമാരായ ബിന്ദു ജോൺസൺ, മുഹമ്മദലി കെ എം, ലിസി സണ്ണി, ബീന പി., അപ്പു കോട്ടയിൽ, മഞ്ജു ഷിബിൽ, ഷൈനി ബെന്നി, രാധാമണി, കെ. ഡി. ആൻ്റണി,  ഹെൽത്ത് ഇൻസ്പെക്ടർ എം സുനീര്‍, ഷില്ലി എൻ.വി ,( പി.എച്ച്.എൻ), ചഷ്മ ചന്ദ്രൻ (ഐ.സി.ഡി.എസ്സ് സൂപ്പര്‍വൈസർ), ആരോഗ്യ പ്രവർത്തകർ, അങ്കണവാടി വർക്കർമാർ, ആശാ പ്രവർത്തകർ എന്നിവർ സംസാരിച്ചു.

രോഗ പ്രതിരോധ കുത്തിവെപ്പുകളും തുള്ളിമരുന്നുകളും വഴി പ്രതിരോധിക്കാവുന്ന രോഗങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാനും അതിലൂടെ യഥാസമയത്തുള്ള രോഗ പ്രതിരോധ ചികിത്സ ഉറപ്പുവരുത്താനുമാണ് ലോക പ്രതിരോധ ചികിത്സാ ദിനം ആചരിക്കുന്നത്.

ഈ വർഷത്തെ ദിനാചരണത്തിൻ്റെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ അഞ്ച് വയസ്സിൽ താഴെ പ്രായമുള്ള  കുട്ടികൾക്കായി 'ഒരു കുഞ്ഞു പുഞ്ചിരി സെൽഫി ആരോഗ്യത്തിന് ' എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് *കുട്ടി സെൽഫി* ക്യാമ്പയിൻ നടത്തുന്നു.

കുട്ടികളുടെ പുഞ്ചിരിക്കുന്ന സെൽഫി നവംബർ 13ന് വൈകുന്നേരം 5 മണിക്കുള്ളിൽ  അതത് ഏരിയയിലെ അങ്കണവാടി ടീച്ചർമാർക്കാണ് അയച്ചുകൊടുക്കേണ്ടത്.

രോഗ പ്രതിരോധ മരുന്നുകൾ നൽകി കുഞ്ഞുങ്ങളെ മാരക രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിന് വേണ്ടി, നവംബർ 19 ന് ശനിയാഴ്ച രാവിലെ 9 മണി മുതൽ 12 മണി വരെ  തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച്  സ്പെഷ്യൽ ഇമ്മ്യൂണൈസേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു.
 കുത്തിവെപ്പ് എടുക്കാൻ വൈകിയ കുട്ടികളെ പ്രസ്തുത ക്യാമ്പിലേക്ക് എത്തിച്ച് പ്രതിരോധ കുത്തിവെപ്പ് നൽകണമെന്ന്  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മെഴ്സി പുളിക്കാട്ട്, മെഡിക്കൽ ഓഫീസർ ഡോ.ഫെസിന ഹസ്സൻ എന്നിവർ അറിയിച്ചു.

Post a Comment

أحدث أقدم