ഫോട്ടോ:ഹെൽത്ത്‌ ഇൻസ്‌പെക്ടർ സി.ടി.ഗണേശന്‌ ഓമശ്ശേരി പഞ്ചായത്ത്‌ ഭരണസമിതിയുടെ ഉപഹാരം പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ കൈമാറുന്നു.


ഓമശ്ശേരി:ഓമശ്ശേരി ഗവ:കുടുംബാരോഗ്യ കേന്ദ്രത്തിൽ ഹെൽത്ത്‌ ഇൻസ്‌പെക്ടറായി സ്തുത്യർഹമായ സേവനമനുഷ്ഠിച്ച്‌ സ്ഥാനക്കയറ്റം ലഭിച്ച്‌ സ്ഥലം മാറിപ്പോവുന്ന സി.ടി.ഗണേശന്‌ പഞ്ചായത്ത്‌ ഭരണസമിതി യാത്രയയപ്പ്‌ നൽകി.പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്തു.വൈസ്‌ പ്രസിഡണ്ട്‌ എം.എം.രാധാമണി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർ മാൻ സൈനുദ്ദീൻ കൊളത്തക്കര സ്വാഗതം പറഞ്ഞു.

വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി,പഞ്ചായത്ത്‌ മെമ്പർമാരായ കെ.ആനന്ദകൃഷ്ണൻ,എം.ഷീജ,പി.കെ.ഗംഗാധരൻ,സി.എ.ആയിഷ ടീച്ചർ,ഫാത്വിമ അബു,അശോകൻ പുനത്തിൽ,മൂസ നെടിയേടത്ത്‌,പി.ഇബ്രാഹീം ഹാജി,എം.ഷീല,പഞ്ചായത്ത്‌ സെക്രട്ടറി ദീപുരാജു,അസിസ്റ്റന്റ്‌ സെക്രട്ടറി പി.എം.മധുസൂദനൻ,സി.ഡി.എസ്‌.ചെയർപേഴ്സൺ സുഹറാബി നെച്ചൂളി,കെ.പി.ഹസ്ന മുഹമ്മദ്‌ എന്നിവർ പ്രസംഗിച്ചു.സി.ടി.ഗണേശൻ മറുപടി പ്രസംഗം നടത്തി.

കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ കെ.എം.സി.എച്ച്‌.സിയിലേക്ക്‌ ഹെൽത്ത്‌ സൂപ്പർവൈസറായാണ്‌ സ്ഥലം മാറിപ്പോവുന്നത്‌.1994 ൽ ജോലിയിൽ പ്രവേശിച്ച സി.ടി.ഗണേശൻ അടുത്ത മാസം സർവ്വീസിൽ നിന്ന് വിരമിക്കുകയും ചെയ്യും.മുക്കം അഗസ്ത്യൻ മുഴി സ്വദേശിയാണ്‌.ഓമശ്ശേരിയിലെ പൊതുജനാരോഗ്യ പ്രവർത്തനങ്ങളിൽ മികച്ച ഇടപെടലുകൾ നടത്തിയിട്ടുണ്ട്‌.കോവിഡ്‌ കാലത്ത്‌ ആരോഗ്യവിഭാഗത്തെ ഓമശ്ശേരിയിൽ സജീവമാക്കുന്നതിൽ ഹെൽത്ത്‌ ഇൻസ്‌പെക്ടർ നൽകിയ സേവനം വിലമതിക്കാനാവാത്തതാണെന്ന് യാത്രയയപ്പ്‌ യോഗം അഭിപ്രായപ്പെട്ടു.പുതിയ കേരളാ പൊതുജനാരോഗ്യ നിയമം നിർമ്മിക്കുന്നതിന് വേണ്ടി 2022 ൽ ഇറങ്ങിയ കേരളാ പബ്ളിക്ക് ഹെൽത്ത് ഓർഡിനൻസിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ചും വിവിധ സെക്ഷനുകളുടെ നിർവ്വചന മാറ്റത്തെ സംബന്ധിച്ചും പുതിയ 55 ഇന നിർദ്ദേശങ്ങൾ പ്രയോഗിക പരിജ്ഞാനത്തിന്റെ അടിസ്ഥാനത്തിൽ നിയമസഭാ സെലക്ട് കമ്മിറ്റിക്ക് വേണ്ടി തയ്യാറാക്കിയതിലൂടെ സി.ടി.ഗണേശൻ ശ്രദ്ധ നേടിയിരുന്നു.


Post a Comment

Previous Post Next Post