ലോകം മുഴുവൻ ഉറ്റുനോക്കുന്ന സ്ത്രീ ശാക്തീകരണ പദ്ധതിയായി മാറാൻ കുടുംബശ്രീക്ക് സാധിച്ചെന്ന് തുറമുഖം- മ്യൂസിയം - പുരാവസ്തു - പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. കക്കോടി ഗ്രാമപഞ്ചായത്തിലെ സംരംഭകരായ അയൽക്കൂട്ടങ്ങൾക്കുള്ള പിന്നോക്ക വികസന കോർപ്പറേഷന്റെ വായ്പാ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
രണ്ടാം തവണയാണ് കക്കോടി ഗ്രാമപഞ്ചായത്ത് സി.ഡി.എസിന് പിന്നോക്ക വികസന കോർപ്പറേഷൻ വായ്പയായി മൂന്ന് കോടി രൂപ ലഭിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായി മൂന്ന് കോടി രൂപ പിന്നോക്ക വികസന കോർപ്പറേഷൻ വായ്പ അനുവദിച്ചത് കക്കോടി ഗ്രാമപഞ്ചായത്ത് സി.ഡി.എസിനാണ്. കൃത്യമായി തിരിച്ചടവ് ഉറപ്പാക്കാനും സി.ഡി എസ്സിന് സാധിച്ചു.
റൂബി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ കെ പി അധ്യക്ഷത വഹിച്ചു. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. പി സുനിൽ കുമാർ മുഖ്യാതിഥി ആയിരുന്നു. പിന്നോക്ക വികസന കോർപ്പറേഷൻ മാനേജർ ബിന്ദു സി. ആർ പദ്ധതി വിശദീകരണം നടത്തി. സി. ഡി. എസ്സ് മെമ്പർ സെക്രട്ടറി ഷരീഫ റിപ്പോർട്ട് അവതരിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ടി വിനോദ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുജ അശോകൻ, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ താഴത്തയിൽ ജുമൈലത്ത്, കൈതമോളി മോഹനൻ, ബ്ലോക്ക് - ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ബാങ്ക് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. സി.ഡി. എസ് ചെയർപേഴ്സൺ മിനിജ കെ. കെ സ്വാഗതവും
വൈസ് ചെയർപേഴ്സൺ സിന്ധു നന്ദിയും പറഞ്ഞു.




Post a Comment