താമരശ്ശേരി: താമരശ്ശേരി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി പള്ളിപ്പുറം എ എൽ പി സ്കൂളിൽ വെച്ച് വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു,
രാവിലെ 9 മണിക്ക് തുടങ്ങിയ കലാപരിപടികൾ വൈകിട്ട് 5 30 വരെ നീണ്ടു നിന്നു. മത്സരാർത്ഥികൾക്കും,കാണികൾക്കും, സദ്യയും ഒരുക്കിയിരുന്നു.
സമാപന സദസ്സ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജെ ടി അബ്ദുറഹിമാൻ മാസ്റ്റർ സമാപന സദസ്സ് ഉദ്ഘാടനം ചെയ്തു.
കേരളോത്സവം നാടിൻ്റെ ഉത്സവമാക്കി മാറ്റിയ പള്ളിപ്പുറം കുടംബശ്രീ അംഗങ്ങൾക്കും, നാട്ടുകാർക്കും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രത്യേക അഭിനന്ദനങ്ങൾ അറിയിച്ചു, വാർഡ് മെമ്പർ ഖദീജ സത്താർ അധ്യക്ഷത വഹിച്ചു.
മാപ്പിളപ്പാട്ട് ഗായകൻ ഫസൽ കൊടുവള്ളി മുഖ്യാതിഥിയായിരുന്നു,വൈസ് പ്രസിഡണ്ട് സൗദാ ബീവി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എ അരവിന്ദൻ, അയ്യൂബ് ഖാൻ, മഞ്ജിത കുറ്റിയാക്കിൽ, സബ് കമ്മിറ്റി കോഡിനേറ്റർ സത്താർ പള്ളിപ്പുറം, കെ പി കൃഷ്ണൻ, ,യൂത്ത് കോർഡിനേറ്റർ, അൻഷാദ് മലയിൽ ,വി കെ നാഗൻ, വിപി ബിജു തുടങ്ങിയവർ സംസാരിച്ചു. ശേഷം വിജയികൾക്കുള്ള സർട്ടിഫിക്കറ്റും ട്രോഫിയും വിതരണം ചെയ്തു.
ഗ്രാമപഞ്ചായത്ത് മെമ്പർമാർ, ആർശ്യ,ആയിഷ,ഫസീല ഹബീബ്, വി എം വള്ളി, സിഡിഎസ് ചെയർപേഴ്സൺ ജിൽഷ റികേഷ്,
തൊഴിലുറപ്പ് എ ഇ ഫസ്‌ല ബാനു, ഇസ്ഹാക്ക്,വികെ അഷ്റഫ്, ടി ദിലീപ് മാഷ്,ഷംസീർ എടവലം സലീന പി സി,ഷീജ ദിലീപ്,മിനി പ്രഭ, ബീന തുടങ്ങിയവർ നേതത്വം നൽകി.
Post a Comment