ഓമശ്ശേരി: ഗ്രാമ പഞ്ചായത്ത്‌ 2022-23 വാർഷിക പ്രോജക്റ്റിൽ ഉൾപ്പെടുത്തി വനിതാ ഘടക പദ്ധതിയായി നടപ്പിലാക്കുന്ന പോത്തുകുട്ടി വിതരണ പദ്ധതിക്ക്‌ ഓമശ്ശേരിയിൽ തുടക്കമായി.പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്തു.വൈസ്‌ പ്രസിഡണ്ട്‌ എം.എം.രാധാമണി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി പദ്ധതി വിശദീകരിച്ചു.

ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര,ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൻ ഒ.പി.സുഹറ,ഓമശ്ശേരി ഗവ:വെറ്ററിനറി ഡിസ്പെൻസറി സർജൻ ഡോ:കെ.വി.ജയശ്രീ,പഞ്ചായത്തംഗങ്ങളായ സി.എ.ആയിഷ ടീച്ചർ,ഫാത്വിമ അബു,പി.ഇബ്രാഹീം ഹാജി,ലൈവ്‌ സ്റ്റോക്‌ ഇൻസ്പെക്ടർ ശ്രീജ എന്നിവർ സംസാരിച്ചു.

പ്ലാൻ ഫണ്ടിൽ നിന്ന് 8,40,000 രൂപയും ഗുണഭോക്തൃ വിഹതമായുള്ള 8,40,000 രൂപയുമുൾപ്പടെ ആകെ 16,80,000 രൂപ ചെലവഴിച്ചാണ്‌ ഓമശ്ശേരിയിൽ വനിതകൾക്കായി പോത്തുകുട്ടി പദ്ധതി നടപ്പിലാക്കുന്നത്‌.

Post a Comment

أحدث أقدم