തിരുവമ്പാടി: ശിശുദിനാഘോഷത്തിന്റെ ഭാഗമായി സേക്രഡ് ഹാർട്ട് യു.പി.സ്കൂളിൽ അസംബ്ലിയും റാലിയും നടന്നു. പൂർവ്വ വിദ്യാർത്ഥിയും ജില്ലാ പഞ്ചായത്ത് മെമ്പറുമായ ബോസ് ജേക്കബ്ബ് ഉദ്ഘാടനം നിർവ്വഹിച്ചു.
ഹെഡ്മാസ്റ്റർ അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ , സീനിയർ അസിസ്റ്റന്റ് തങ്കമ്മ തോമസ് എന്നിവർ ആശംസകൾ നേർന്നു. ചാച്ചാജിയുടെ വർണ്ണ ചിത്രങ്ങളും വിവരണവും അലങ്കരിച്ച , പതിപ്പ് പ്രകാശനം നടന്നു.
വിദ്യാർത്ഥികളായ ആരുഷി സി സുഭാഷ്, ഇഷ മറിയം , ആബേൽ റിന്റോ , ഹദ്ഫ ഫാത്തിമ , റോസ്ന റോബിൻസ് എന്നിവരുടെ നേതൃത്വത്തിൽ കലാപരിപാടികൾ അവതരിപ്പിച്ചു.
തിരുവമ്പാടി അങ്ങാടിക്ക് കൗതുകം പകർന്ന് നടന്ന ശിശുദിന റാലിയിൽ വർണ്ണവൈവിധ്യം ഒരുക്കിയ മനോഹര ഡിസ്പ്ലേകൾ അണിനിരന്നു. അധ്യാപകരായ ഷോളി ജോൺ , Sr ലീമ , റോജ കാപ്പൻ , റീന പി.തോമസ്, ലിന്റ ബാബു, ഡോണ തോമസ്, അമൽ വിനോയി എന്നിവർ അസംബ്ലിക്കും റാലിക്കും നേതൃത്വം നൽകി. ശിശുദിനാഘോഷ സമാപനത്തിൽ സ്കൂളിലെ ആയിരത്തി അഞ്ഞൂറ് കുട്ടികൾക്കും ചിക്കൻ ബിരിയാണി വിതരണം ചെയ്തു.
إرسال تعليق