തിരുവമ്പാടി :
കോടഞ്ചേരി - തിരുവമ്പാടി റോഡിൽ നിയന്ത്രണം വിട്ട മഹീന്ദ്ര എസ്‌യുവി താഴേക്ക് പതിച്ചു.
ഇന്ന് രാവിലെയാണ് അപകടം നടന്നത്.

തമിഴ്നാട് രജിസ്ട്രേഷനിലുള്ള വാഹനം വയനാട് ഭാഗത്തേക്ക് വരുമ്പോഴാണ് അപകടം സംഭവിച്ചത്.

തമ്പലമണ്ണ പെട്രോൾ പമ്പ് കഴിഞ്ഞുള്ള വളവിലാണ് അപകടം.
നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു വാഹനം താഴേക്ക് പതിച്ച് സമീപത്തെ തെങ്ങിൽ തട്ടി നിൽക്കുകയായിരുന്നു.

വാഹനത്തിൽ ഏഴു  യാത്രക്കാർ  ഉണ്ടായിരുന്നു. ആർക്കും പരിക്കില്ല.






Post a Comment

أحدث أقدم