തിരുവമ്പാടി:
ജവഹർ ബാൽ മഞ്ച് കോഴിക്കോട് ജില്ലാ പ്രസിഡന്റൊയി ചുമതലയേറ്റ അനുഗ്രഹ മനോജിന് സ്വീകരണം നൽകി.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടോമി കൊന്നക്കൽ അധ്യക്ഷത വഹിച്ച
ചടങ്ങിൽ ഡി സി സി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ അനുഗ്രഹ മനോജ് തോണിപ്പാറയെ ഷാൾ
അണിയിച്ച് സ്വീകരിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് യുഡിഫ് ചെയർമാൻ
ടി ജെ കുര്യാച്ചൻ,
മില്ലി മോഹനൻ, ബിജു എണ്ണാർ മണ്ണിൽ, രാമചന്ദ്രൻ കരിമ്പിൽ, ഷിജു ചെമ്പനാനി, ലിസി മാളിയേക്കൽ, ബിന്ദു ജോൺസൺ തുടങ്ങിയവർ പ്രസംഗിച്ചു.
إرسال تعليق