താമരശ്ശേരി: വനംവകുപ്പിന്റെ കർഷക ദ്രോഹ പ്രതികാര നടപടികൾക്കെതിരെയും, വന്യമൃഗ  ശല്യത്തിനെതിരെയും,
 കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിയുമായ ലീലാമ്മ മംഗലത്തെ കള്ള കേസിൽ കുടുക്കി ജയിലിൽ അടയ്ക്കാൻ ഉള്ള വനംവകുപ്പിന്റെ   നീക്കത്തിൽ പ്രതിഷേധിച്ച്  ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോടഞ്ചേരി മണ്ഡലം കമ്മിറ്റി താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസ് മാർച്ചും സായാഹ്ന ധാരണയും നടത്തി.

 വനംവകുപ്പിന്റെ പ്രതികാര നടപടിയുടെ ഭാഗമായി ഒറ്റയ്ക്ക് താമസിക്കുന്ന അവരുടെ വീട്ടിൽ നിയമ നടപടികൾ പാലിക്കാതെ റെയ്ഡ് നടത്തിയ വനംവകുപ്പിന്റെ  നടപടി കർഷകരോടുള്ള വെല്ലുവിളിയാണെന്നും 

  കാട്ടുമൃഗശല്യത്തിന് എതിരെ നിരന്തരം പ്രതികരിക്കുന്ന കർഷകർക്കെതിരെ വനം വകുപ്പ് പ്രതികാര നടപടി സ്വീകരിക്കുകയാണെന്നും കൃഷിഭൂമിയിൽ കയ്യേറ്റം നടത്തുന്ന വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും  കർഷകരെ വേട്ടയാടുന്ന വനംവകുപ്പ് നടപടി അവസാനിപ്പിക്കണമെന്നും പ്രതിഷേധ സായാഹ്ന ധരണ  ഉദ്ഘാടനം ചെയ്തു
ഡിസിസി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ ആവശ്യപ്പെട്ടു.

 കോടഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സണ്ണി കാപ്പാട്ട്മല അധ്യക്ഷത വഹിച്ചു.
 തിരുവമ്പാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പി.സി മാത്യു,കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു കളത്തൂർ, ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, തിരുവമ്പാടി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ടോമി കൊന്നക്കൽ, യുഡിഎഫ് കോടഞ്ചേരി മണ്ഡലം ചെയർമാൻ കെ എം പൗലോസ്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലിസി ചാക്കോ, മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡണ്ട് വിൻസെന്റ് വടക്കേമുറിയിൽ,കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് മനോജ് വാഴേപറമ്പിൽ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോബി ജോസഫ്, റെജിതമ്പി ഒലി പ്രറക്കാട്ട്, ആൽബിൻ ഊന്നുകല്ലേൽ, ജിജി എലിവാലുങ്കൽ  എന്നിവർ പ്രസംഗിച്ചു.

 ജോസ് പെരുമ്പള്ളി, സിബി ചിരണ്ടായത്ത്, ചിന്ന അശോകൻ,ബാബു പെരിയപ്പുറം,  ജോസഫ് ചെന്നിക്കര, ബിനു പാലാത്തറ, ഭാസ്കരൻ നൂറാംതോട് എന്നിവർ പ്രതിഷേധ മാർച്ചിനും സായാഹ്ന ധരണയ്ക്കും നേതൃത്വം നൽകി.

Post a Comment

أحدث أقدم