കക്കോടി ഗ്രാമപഞ്ചായത്ത് മോരിക്കരയിൽ നീർത്തട നടത്തം സംഘടിപ്പിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2023-24 വർഷത്തിലെ ലേബർ ബഡ്ജറ്റ് ഭാഗമായി "നീരുറവ്" പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. 

ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. പി. ഷീബ ഉദ്ഘാടനം ചെയ്തു.

നീര്‍ത്തട വികസനവും മണ്ണ്, ജല സംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെ പരിസ്ഥിതി പുനസ്ഥാപനവും നീര്‍ച്ചാലുകളുടെയും അവ ഉള്‍പ്പെടുന്ന നീര്‍ത്തടത്തിന്റെയും സമഗ്രവികസനവുമാണ് നീരുറവിലൂടെ ലക്ഷ്യമിടുന്നത്. 

വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുമൈലത്ത് അധ്യക്ഷത വഹിച്ചു. 

നീർത്തട കമ്മിറ്റി കൺവീനറും ജനപ്രതിനിധിയുമായ വളപ്പിൽ രാജൻ, ജനപ്രതിനിധികൾ, എം.ജി.എൻ.ആർ.ഇ.ജി.എസ് ഉദ്യോഗസ്ഥർ, ഹരിതകേരളം റിസോഴ്സ് പേഴ്സൺ, വി.ഇ.ഒമാർ, തൊഴിലുറപ്പ് പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

أحدث أقدم