തിരുവമ്പാടി : നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിതമായ വിലവർദ്ധനവ് മൂലം സാധാരണക്കാരായ ചെറുകിട വ്യാപാരികളുടെയും, കർഷകരുടെയും കുടുംബ ബജറ്റ് താളം തെറ്റിയെന്ന് തിരുവമ്പാടി വ്യാപാരഭവനിൽ ചേർന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നിയോജക മണ്ഡലം നേതൃയോഗം അഭിപ്രായപ്പെട്ടു.
ഒരു വർഷം കൊണ്ട് സാധാരണക്കാരുടെ കുടുംബചിലവുകൾ ഇരട്ടിയിലധികമായി വർധിച്ചുവെന്ന് യോഗം വിലയിരുത്തി.കാർഷികോ ൽപന്നങ്ങളുടെ വിലത്തകർച്ചയും, കാലാവസ്ഥ വ്യതിയാനവും,
കാട്ടു മൃഗങ്ങളുടെ അക്രമണവും മൂലം തകർന്നടിഞ്ഞ കർഷക ജനതക്കും, തന്മൂലം കച്ചവട മാന്ദ്യം അനുഭവിക്കുന്ന ചെറുകിട വ്യാപാരികൾക്കും നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധനവ് അക്ഷരാർത്ഥത്തിൽ ഇരുട്ടടിയായി മാറിയിരിക്കുകയാണ്.
ആയതിനാൽ വില വർദ്ധനവ് നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ കേരള, കേന്ദ്ര സർക്കാരുകളുടെ ഭാഗത്തുനിന്നും എത്രയും പെട്ടെന്ന് ഉണ്ടായിട്ടില്ലെങ്കിൽ മലയോര മേഖലയിലെ മുഴുവൻ വ്യാപാരികളെയും ഉൾപെടുത്തിക്കൊണ്ട് പ്രക്ഷോപ സമരങ്ങൾ ആരംഭിക്കുവാൻ യോഗത്തിൽ തീരുമാനമായി.
കെ വി വി ഇ എസ് ജില്ലാ ജനറൽ സെക്രട്ടറി ജിജി കെ തോമസ് യോഗം ഉത്ഘാടനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡന്റ് റഫീഖ് മാളിക മുഖ്യ പ്രഭാഷണം നടത്തി.
നിയോജക മണ്ഡലം പ്രസിഡന്റ് പി. പ്രേമൻ അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി ജോസഫ് പൈമ്പിള്ളി, ജിൽസ് പെരിഞ്ചേരി, എം ടി അസ്‌ലം, ബേബി വർഗീസ്, ബി. മൊയ്‌ദീൻകുട്ടി, മുഹമ്മദ് പാതിപ്പറമ്പിൽ, ജോൺസൻ വയലിൽ, ജെയ്സൺ തോമസ്, ഫൈസൽ ടി പി എന്നിവർ സംസാരിച്ചു.
إرسال تعليق