തിരുവമ്പാടി : വീരക്കയുടെ ജീവിതത്തിൽ എന്നും സേവനവാരമാണ്. എന്നാൽ അത് സേവനമല്ല കടമയാണ് എന്ന് വിശ്വസിക്കുകയാണ് വീരാക്ക.
എന്നും ഇദ്ദേഹത്തിന്റെ ദിവസങ്ങൾ തുടങ്ങുന്നതിനും പ്രത്യേകതയുണ്ട്.
രാവിലെ കട തുറക്കുന്നതിന് മുമ്പ് ജോലി ചെയ്യുന്ന നീതി സൂപ്പർമാർക്കറ്റിന്റെയും പരിസരത്തെ കടകളുടെയും റോഡിലെ പുല്ല് പറിച്ചും പൊടി അടിച്ചു വാരിയും വൃത്തിയാക്കും.
അതിന് ശേഷമേ വീരാക്ക ജോലി ചെയ്യുന്ന കടയിലേക്ക് കയറു..
ആളുകൾ എന്ത് പറയുന്നു എന്ന് ഇദ്ദേഹം ശ്രദ്ധിക്കാറില്ല, ആരുടെ ഉപദേശവും കേൾക്കാറുമില്ല....
ഇദ്ദേഹം അക്ഷരാർത്ഥത്തിൽ തിരുവമ്പാടിക്കാരുടെ "വീരൻ " ഇക്കയായി മാറിയിരിക്കുകയാണ്.
Post a Comment