കോടഞ്ചേരി:
നെല്ലിപ്പൊയിൽ വില്ലേജ് ഓഫിസിന് പുതിയ കെട്ടിടം നിർമ്മിക്കുന്നത്തിന് ആവശ്യമായ സ്ഥലത്തിന്റെ രേഖ മഞ്ഞുവയൽ സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് ചർച്ച് വികാരി റവ: ഫാദർ ജോർജ് കറുകമാലിയിൽ തഹസീദാർ സുബൈർ സി ക്ക് കൈമാറി.
പഴയ വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് പുതിയ കെട്ടിടത്തിന് ആവശ്യമായ സ്ഥലം ഇല്ലാത്തതിനെ തുടർന്നാണ് പള്ളിക്കമ്മറ്റിയുടെ നേതൃത്വത്തിൽ നെല്ലിപ്പൊയിൽ അങ്ങാടിയോട് ചേർന്നുള്ള സ്ഥലം സൗജന്യമായിവിട്ടു നൽകിയത്.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് യോഗം ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ റോസമ്മ കയത്തുങ്കൽ അധ്യക്ഷത വഹിച്ചു.
ഭൂരേഖ തപസീൽദാർ ബാലരാജൻ,ചാർജ് ഓഫീസർ ജോസഫ് എം കെ.H Q D T രജീഷ് എ.സി,വില്ലേജ് പ്രതിനിധികളായ മാർട്ടിൻ കെ. ജെ, സ്റ്റെഫിൻ സെബാസ്റ്റ്യൻ തുടങ്ങിയവർ നേതൃത്വം നൽകി
ജോയ് കുളപ്പുറത്ത്,സെന്റ് ജോൺസ് ചർച്ച് ട്രസ്റ്റിമാരായ ബാബു മൂത്തേടത്ത്, ബിനോയ് തുരുത്തിയിൽ, സണ്ണി പനന്താനത്ത്, ജോസഫ് ആലവേലിയിൽ, പോൾസൺ കരിനാട്ട് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Post a Comment