പുതുപ്പാടി : താമരശേരി സബ്ജില്ലാ കായികമേളയിൽ ഓവറോൾ ചാമ്പ്യന്മാരായ ഗവൺമെൻറ് ഹൈസ്കൂൾ പുതുപ്പാടിയിലെ മുഴുവൻ കായിക താരങ്ങൾക്കും കായികാധ്യാപകൻ എം. അരവിന്ദാക്ഷനും ഹൈ സ്കൂൾ വിഭാഗം വികസന സമിതിയുടെ നേതൃത്വത്തിൽ സ്വീകരണവും അനുമോദനവും നൽകി.
സബ്ജില്ലാ കായിക മേളയിൽ ജൂനിയർ പെൺകുട്ടികളുടെ വിഭാഗം ഓവറോൾ ചാമ്പ്യനായ ശിവാനി കെ.ആർ,നെ ആദരിച്ചു കൊണ്ട് ബഹുമാനപ്പെട്ട തിരുവമ്പാടി നിയോജക മണ്ഡലം എം,എൽ,എ, ലിന്റോ ജോസഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
വികസന സമിതി ചെയർമാൻ ബിജു വാച്ചാലിൽ അധ്യക്ഷത വഹിച്ചു .സ്കൂൾ ഹെഡ്മാസ്റ്റർ ഇ. ശ്യാംകുമാർ സ്വാഗതം ആശംസിച്ചു .
സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം ടി, എം,അബ്ദുറഹിമാൻ മാസ്റ്റർ മുഖ്യാതിഥിയായിരുന്നു .
വാർഡ് മെമ്പർമാരായ അമൽരാജ് ,ശ്രീജ ബിജു, പി,ടി,എ,പ്രസിഡന്റ് അഷ്റഫ് ഒതയോത്ത്, സ്റ്റാഫ് സെക്രട്ടറി അബ്ദുൾ മജീദ്, എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.
നാരായണൻ തട്ടൂർപ്പറമ്പ്, സ്കൂൾ വികസന സമിതി അംഗങ്ങളായ അബദുൾ ഖാദർ , വർഗ്ഗീസ്, പി.കെ മജീദ്, അഹമ്മദ് കുട്ടി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. സബ് ജില്ലാ കായികമേളയിൽ വിജയം കൈവരിച്ച മുഴുവൻ കായികതാരങ്ങളെയും വിജയശില്പി എം. അരവിന്ദാക്ഷനെയും മൊമെന്റോ നല്കി ആദരിച്ചു.
إرسال تعليق