തേക്കുംകുറ്റി: തേക്കുംകുറ്റി ഫാത്തിമ മാതാ എൽ പി സ്കൂളിൽ സിറാജ് അക്ഷരദീപം പദ്ധതിക്ക് തുടക്കമായി. കേരള മുസ്ലിം ജമാഅത്ത് കാരശ്ശേരി സെക്രട്ടറി ജാഫർ ഹാജി കാരമൂല പദ്ധതി ഉദ്ഘാടനം ചെയ്തു. സ്കൂൾ ലീഡർ ഫിദാ ഷെറിൻ പത്രം ഏറ്റുവാങ്ങി.
പ്രധാന അധ്യാപിക റൂബി തോമസ്, ജമാഅത്ത് തേക്കുംകുറ്റി കമ്മിറ്റി ഭാരവാഹികളായ അസൈൻ ഊരാളി, എ കെ മൊയ്തീൻകുട്ടി തുടങ്ങിയവർ സംസാരിച്ചു. ഉസൈൻ സഖാഫി കല്ലൻകുന്നൻ, അബൂബക്കർ മുസ്ലിയാർ എന്നിവരാണ് പദ്ധതിക്കുള്ള പത്രങ്ങൾ സ്പോൺസർ ചെയ്യുന്നത്.
Post a Comment