തിരുവമ്പാടി : തിരുവമ്പാടി  കെ എസ് ആർ ടി സി   സബ് ഡിപ്പോ നിർമാണം ഉടൻ ആരംഭിക്കുക, മലയോര മേഖലയോടുള്ള  
കെ എസ് ആർ ടി സി യുടെ  അവഗണന അവസാനിപ്പിക്കുക. തിരുവമ്പാടി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും, ധർണ്ണയും നടത്തി.
തിരുവമ്പാടിയിൽ അനുവദിച്ച കെ എസ് ആർ ടി സി  സബ് ഡിപ്പോക്ക് ആവശ്യമായ സ്ഥലം തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 
45 ലക്ഷം രൂപ മുടക്കി  കെ എസ് ആർ ടി സി ക്ക് നൽകുകയുണ്ടായി. 

യു. ഡി. എഫ്. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഭരണത്തിൽ ഉണ്ടായിരുന്ന സന്ദർഭത്തിൽ തനതു ഫണ്ട്‌ ഉപയോഗിച്ച് വാങ്ങി  കെ എസ് ആർ ടി സി ക്ക് ആധാരം ചെയ്ത്  കൈമാറിയ സ്ഥലത്ത്
 4 വർഷം മുമ്പ് ഗതാഗത വകുപ്പ് മന്ത്രി ശിലാസ്ഥാപനം നടത്തിയെങ്കിലും നാളിതുവരെ പണി ആരംഭിക്കുക പോലും ചെയ്തില്ല, 
തിരുവമ്പാടി സബ് ഡിപ്പോയുടെ കാര്യത്തിലുള്ള അവഗണന അവസാനിപ്പിക്കണമെന്നും മലയോര മേഖലയിലേക്കുള്ള സർവീസ് നിർത്തലാക്കുന്നതിൽ പ്രതിഷേധിച്ചും, തിരുവമ്പാടി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടി സബ് ഡിപ്പോയുടെ മുമ്പിൽ ധർണ്ണ നടത്തിയത്ത്.
                 
തിരുവമ്പാടി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ ടോമി കൊന്നക്കലിന്റെ അധ്യക്ഷതയിൽ നടന്ന ധർണ്ണ ഡി.സി.സി. ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.

 ധർണ്ണയിൽ ജില്ലാ  പഞ്ചായത്ത് അംഗം ബോസ്സ് ജേക്കബ്, യു. ഡി. എഫ് ചെയർമാൻ ടി.ജെ. കുര്യാച്ചൻ, റോബർട്ട്‌ നെല്ലിക്കതെരുവിൽ, മനോജ്‌ വാഴേപറമ്പിൽ, ബിജു എണ്ണാറുമണ്ണിൽ, ജിതിൻ പല്ലാട്ട്, ഷിജു ചെമ്പനാനി, കെ. ടി. മാത്യു, മറിയാമ്മ ബാബു, ജോർജ് പറേക്കുന്നത്,  പൗളിൻ മാത്യു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിന്ദു ജോൺസൺ, ലിസി മാളിയേക്കൽ, രാജു അമ്പലത്തിങ്കൽ, ലിസി സണ്ണി, ഷൈനി ബെന്നി പ്രസംഗിച്ചു.


Post a Comment

Previous Post Next Post