കോഴിക്കോട്:
2021-22 അദ്ധ്യായന വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ് ടു പൊതു പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള 'മികവ് 2022' മത്സ്യഫെഡ് വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ചെയ്തു. മത്സ്യഫെഡ് ചെയര്‍മാന്‍ ടി.മനോഹരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ 33 വിദ്യാര്‍ത്ഥികള്‍ക്ക്  3000 രൂപ വീതം 99000 രൂപയും ഫലകവും വിതരണം ചെയ്തു. ചടങ്ങില്‍ മികച്ച സഹകരണ സംഘം, മത്സ്യബന്ധന ഗ്രൂപ്പ്, ആസാദി കാ അമൃത് മഹോല്‍സവത്തില്‍ പങ്കെടുത്ത എസ്എച്ച്ജി, അപകട ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ കൂടുതല്‍ മത്സ്യത്തൊഴിലാളികളെ അംഗങ്ങളാക്കിയ സംഘങ്ങള്‍ എന്നിവര്‍ക്കുള്ള അവാര്‍ഡുകളും വിതരണം ചെയ്തു. 

കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സി.പി.സുലൈമാന്‍ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികള്‍ മത്സ്യത്തൊഴിലാളി മേഖലയിലെ വിവിധ സംഘടനാ പ്രതിനിധികള്‍,  ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post