ഓമശ്ശേരി:2023-24 വാർഷിക പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി ഓമശ്ശേരിയിൽ പഞ്ചായത്ത്തല വർക്കിംഗ്‌ ഗ്രൂപ്പ്‌ യോഗം ചേർന്നു.കമ്മ്യൂണിറ്റി ഹാളിൽ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്തു.വൈസ്‌ പ്രസിഡണ്ട്‌ എം.എം.രാധാമണി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി സ്വാഗതം പറഞ്ഞു.ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.കെ.അബ്ദുല്ലക്കുട്ടി മുഖ്യപ്രഭാഷണം നടത്തി.


ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര,ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ ഒ.പി.സുഹറ,പഞ്ചായത്തംഗങ്ങളായ കെ.ആനന്ദകൃഷ്ണൻ,എം.ഷീജ,കെ.കരുണാകരൻ മാസ്റ്റർ,കെ.പി.രജിത,സി.എ.ആയിഷ ടീച്ചർ,അശോകൻ പുനത്തിൽ,മൂസ നെടിയേടത്ത്‌,പി.ഇബ്രാഹീം ഹാജി,സീനത്ത്‌ തട്ടാഞ്ചേരി,എം.ഷീല,ഡി.ഉഷാദേവി ടീച്ചർ,മുൻ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.എം.കോമളവല്ലി,പഞ്ചായത്ത്‌ സെക്രട്ടറി ദീപു രാജു,കെ.പി.അയമ്മദ്‌ കുട്ടി മാസ്റ്റർ,ഒ.കെ.സദാനന്ദൻ,പി.വി.സ്വാദിഖ്‌,കെ.പി.ഹസ്ന മുഹമ്മദ്‌ എന്നിവർ ചർച്ചയിൽ പങ്കെടുത്ത്‌ സംസാരിച്ചു.

പതിനാല്‌ വർക്കിംഗ്‌ ഗ്രൂപ്പുകളായാണ്‌ ചർച്ച സംഘടിപ്പിച്ചത്‌.സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ഇരുന്നോറോളം പേർ പങ്കെടുത്തു.ചർച്ചക്കും ക്രോഡീകരണത്തിനും ജനപ്രതിനിധികളും നിർവ്വഹണ ഉദ്യോഗസ്ഥരും നേതൃത്വം നൽകി.അവസ്ഥാ രേഖ കാലോചിതമായി പരിഷ്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക്‌ വർക്കിംഗ്‌ ഗ്രൂപ്പ്‌ യോഗത്തിൽ തുടക്കം കുറിച്ചു.വികസന ഫണ്ടിലേയും മെയിന്റനൻസ്‌ ഫണ്ടിലേയും വിവിധ വിഭാഗങ്ങളിൽ 2022-23 ൽ പഞ്ചായത്തിനു ലഭിച്ച ഫണ്ടിനെ അടിസ്ഥാനമാക്കിയാണ്‌ 23-24 വർഷത്തെ പദ്ധതികൾ തയ്യാറാക്കുന്നത്‌.

അതിദരിദ്ര നിർമ്മാർജ്ജനം,ലൈഫ്‌ ഭവന പദ്ധതിയിലെ വീട്‌ നിർമ്മാണം,ഖര-ദ്രവ മാലിന്യ പരിപാലനം,പ്രാദേശിക സാമ്പത്തിക വികസനം,ദുരന്ത നിവാരണം,ആനിമൽ ബെർത്ത്‌ കൺ ട്രോൾ(എ.ബി.സി) തുടങ്ങിയവക്ക്‌ പ്രാമുഖ്യം നൽകി അടുത്ത സാമ്പത്തിക വർഷത്തെ പദ്ധതി തയ്യാറാക്കുന്നതിനാണ്‌ ഭരണസമിതിയുടെ തീരുമാനം.കുടുംബശ്രീയുടെ നേതൃത്വത്തിൽ ക്രോഡീകരിക്കുന്ന ഗ്രാമ ദാരിദ്ര്യ ലഘൂകരണ പദ്ധതിയിലെ നിർദേശങ്ങൾക്ക്‌ വാർഷിക പ്രോജക്റ്റിൽ പ്രത്യേക പരിഗണന നൽകും.തൊഴിലുറപ്പ്‌ പദ്ധതിയുമായി സംയോജിപ്പിച്ച്‌ നടപ്പിലാക്കാനാവുന്ന പദ്ധതികൾ തയ്യാറാക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്കും ഭരണസമിതി തുടക്കം കുറിച്ചിട്ടുണ്ട്‌.അടുത്ത സാമ്പത്തിക വർഷത്തിന്റെ ആദ്യത്തിൽ തന്നെ പദ്ധതികൾ നിർവ്വഹണം നടത്തിത്തുടങ്ങാൻ അനുയോജ്യമായ രീതിയിലാണ്‌ അനുബന്ധ പ്രവർത്തനങ്ങൾ പഞ്ചായത്തിൽ പുരോഗമിക്കുന്നത്‌.

ഫോട്ടോ:ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ വർക്കിംഗ്‌ ഗ്രൂപ്പ്‌ യോഗം പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്യുന്നു.

Post a Comment

Previous Post Next Post