തിരുവമ്പാടി : തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതി രൂപീകരണ വാർഡ് ഗ്രാമസഭാ യോഗങ്ങൾ 2022 ഡിസംബർ 16 മുതൽ 22 വരെ നടക്കും.

ഡിസംബർ 16 വെള്ളിയാഴ്ച്ച 17.പുല്ലൂരാംപാറ വാർഡ് ഗ്രാമ സഭായോഗം ഉച്ചയ്ക്ക് ശേഷം 2 മണിക്ക് സി .ജെ എം ആഡിറ്റോറിയത്തിലും 

 8. പാമ്പിഴഞ്ഞപ്പാറ വാർഡ് ഗ്രാമസഭ ഉച്ചയ്ക്ക് ശേഷം 2 മണിക്ക് സി എം വലിയുല്ലാഹി സ്മാരക മിഫ്ത്താഉൽ ഉലും സെക്കണ്ടറി മദ്രസയിലും,
11. തൊണ്ടിമ്മൽ വാർഡ് ഗ്രാമസഭാ യോഗം ഉച്ചയ്ക്ക് ശേഷം 2 മണിക്ക് തൊണ്ടിമ്മൽ ഗ്രാമ പഞ്ചായത്ത് എൽ.പി സ്കൂളിലും ,6.ഉറുമി വാർഡ് ഗ്രാമസഭാ യോഗം ഉച്ചയ്ക്ക് ശേഷം 2 മണിക്ക് പുന്നക്കൽ പാരീഷ് ഹാളിലും നടക്കും.

ഡിസംബർ 17 ശനിയാഴ്ച്ച 1.മുത്തപ്പൻപുഴ വാർഡ് ഗ്രാമ സഭായോഗം വൈകുന്നേരം 3 മണിക്ക് സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ മുത്തപ്പൻപുഴയിലും,14. തിരുവമ്പാടി ടൗൺ വാർഡ് ഗ്രാമസഭാ യോഗം ഉച്ചയ്ക്ക് ശേഷം 2 മണിക്ക് പഞ്ചായത്ത് ഹാളിലും നടക്കും.5, പൊന്നാങ്കയം വാർഡ് ഗ്രാമസഭാ യോഗം വൈകുന്നേരം 3 മണിക്ക് എസ്.എൻ.എൽ പി സ്കൂൾ പൊന്നാങ്കയത്തും നടക്കും.

ഡിസംബർ 18 ഞായറായാഴ്ച്ച 10. മരക്കാട്ടുപുറം വാർഡ് ഗ്രാമ സഭായോഗം ഉച്ചയ്ക്ക് ശേഷം 3 മണിക്ക് തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലും ,
15 പാലക്കടവ് വാർഡ് ഗ്രാമസഭാ യോഗം രാവിലെ 11 മണിക്ക് ഗ്രാമ പഞ്ചായത്ത് ഹാളിൽ നടക്കും.

ഡിസംബർ 19 തിങ്കൾ 7. പുന്നക്കൽ വാർഡ് ഗ്രാമസഭാ യോഗം വൈകുന്നേരം 3 മണിക്ക് പുന്നക്കൽ പാരീഷ് ഹാളിലും,
16. തമ്പലമണ്ണ വാർഡ് ഗ്രാമസഭാ യോഗം ഉച്ചയ്ക്ക് ശേഷം 2 മണിക്ക് തമ്പലമണ്ണ അങ്കണവാടിയിലും നടക്കും.

ഡിസംബർ 20 ചൊവ്വാഴ്ച്ച 9. മറിയപ്പുറം വാർഡ് ഗ്രാമസഭാ യോഗം ഉച്ചയ്ക്ക് ശേഷം 2 മണിക്ക് ഇസ്ലാഹി സെന്റർ താഴെ തിരുവമ്പാടിയിലും നടക്കും.
13: അമ്പലപ്പാറ വാർഡ് ഗ്രാമസഭ യോഗം ഉച്ചയ്ക്ക് ശേഷം 2 മണിക്ക് എം സി ഓഡിറ്റോറിയത്തിലും നടക്കും.
ഡിസംബർ 21 ബുധനാഴ്ച്ച 12.താഴെ തിരുവമ്പാടി വാർഡ് ഗ്രാമ സഭാ യോഗം വൈകുന്നേരം 3 മണിക്ക് നൂറുൽ ഇസ്ലാം മദ്രസ്സ ഹാളിലും, 2. കാവുങ്കല്ലേൽ വാർഡ് ഗ്രാമസഭാ യോഗം രാവിലെ 11 ന് സെന്റ് മേരീസ് പാരീഷ് ഹാൾ ആനക്കാംപൊയിലിലും ,3 ആനക്കാംപൊയിൽ വാർഡ് ഗ്രാമസഭാ യോഗം ഉച്ചയ്ക്ക് ശേഷം 2 മണിക്ക് സെന്റ് മേരീസ് പാരീഷ് ഹാൾ ആനക്കാംപൊയിലിലും നടക്കും.

ഡിസംബർ 22 വ്യാഴം 4. കൊടക്കാട്ടുപ്പാറ വാർഡ് ഗ്രാമസഭാ യോഗം ഉച്ചയ്ക്ക് ശേഷം 2 മണിക്ക് പുല്ലൂരാംപാറ ഹിദായത്തുൽ ഇസ്ലാം മദ്രസ്സയിലും നടക്കും.

Post a Comment

Previous Post Next Post