ബാലുശ്ശേരി:
ജീവതാളം പദ്ധതിയുടെ ഭാഗമായി ബാലുശ്ശേരി ബ്ലോക്കിന് കീഴിലെ ബാലുശ്ശേരി, ഉണ്ണികുളം, പനങ്ങാട്, കൂരാച്ചുണ്ട് പഞ്ചായത്തിലെ പരിശീലകര്‍ക്കായി ക്ലാസ്സ് സംഘടിപ്പിച്ചു. ബാലുശ്ശേരി മറീന ഹാളില്‍ നടന്ന പരിപാടിയില്‍ ബാലുശ്ശേരി താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.കെ. സുരേശന്‍ ക്ലാസ്സെടുത്തു.

ജീവതാളം പദ്ധതി പഞ്ചായത്ത് തലത്തില്‍ ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുവാനും ജീവിത ശൈലി രോഗങ്ങളുടെ നിയന്ത്രണം ഫലപ്രദമാക്കുവാനും വേണ്ട നടപടികള്‍ ഏകോപിപ്പിച്ച് നടത്താന്‍ പരിശീലകര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി. കെ സുധീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.

ജീവിത ശൈലി രോഗങ്ങള്‍, വ്യായാമമുറകള്‍, കായിക ക്ഷമതാ പരിശീലനം എന്നീ വിഷയങ്ങളില്‍ ഡോ.സുരേശന്‍ കെ. കെ കായികാധ്യാപകന്‍ പ്രശാന്തന്‍ എം, ഐശ്വര്യ എന്നിവരുടെ നേതൃത്വത്തില്‍ പരിശീലന പ്രവര്‍ത്തനങ്ങള്‍ നടത്തി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സജില്‍ സി. ജി സ്വാഗതവും, ആര്‍. പി ഷാജു നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post