ഒളവണ്ണ:
ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിക്കാർക്ക് വേണ്ടി സംഘടിപ്പിച്ച മഴവില്ല് ഭിന്നശേഷി കലോത്സവം കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി ശാരുതി അധ്യക്ഷത വഹിച്ചു.
പരിപാടിയിൽ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കലാകാരൻമാർ വ്യത്യസ്ത കലാ പരിപാടികൾ അവതരിപ്പിച്ചു.
ചടങ്ങിൽ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി പി സ്വാഗതവും, ബഡ്‌സ് സ്കൂൾ അധ്യാപിക ബീന നന്ദിയും പറഞ്ഞു. ഐ സി ഡി എസ് സൂപ്പർ വൈസർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബാബുരാജൻ, മെമ്പർമാരായ റാഹില എം എ, സതി ദേവി, ജയദേവൻ, ഹസീന എന്നിവർ സംസാരിച്ചു.
إرسال تعليق