ഓൺലൈനിൽ രജിസ്ട്രേഷൻ 14 വളരെ .
തപാൽ വകുപ്പിന് കീഴിൽ വിവിധ സർക്കിളുകളുടെ പരിധിയിൽപെടുന്ന ഓഫിസുകളിലേക്ക് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (ബി.പി.എം)/അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (എ.ബി.പി.എം), ഡാക്ക് സേവക് തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദ വിജ്ഞാപനം https://indiapost.gov.inൽ ലഭിക്കും. ഇന്ത്യയിലെ വിവിധ പോസ്റ്റ് സർക്കിൾ/ഡിവിഷനുകളിലായി ആകെ 28,740 ഒഴിവുകളുണ്ട്. പത്ത് പാസായവർക്കാണ് അവസരം.
കേരള സർക്കിളിൽ വിവിധ ഡിവിഷനുകളിലായി 1,691 ഒഴിവുകളാണുള്ളത്. (ജനറൽ 930, ഒ.ബി.സി-378, എസ്.സി-151, എസ്.ടി-20, ഇ.ഡബ്ല്യൂ.എസ്- 161, ഭിന്നശേഷിക്കാർ -51).
സേവനവ്യവസ്ഥകൾ: ഗ്രാമീൺ ഡാക്ക് സേവകരെ സ്ഥിരം ജീവനക്കാരായി പരിഗണിക്കില്ല. സ്ഥിരം ജീവനക്കാരുടെ ശമ്പളമോ ആനുകൂല്യങ്ങളോ ലഭിക്കില്ല. തെരഞ്ഞെടുക്കപ്പെടുന്നവർ അധികവും ഗ്രാമീണ മേഖലയിൽ പ്രവർത്തിക്കേണ്ടിവരും. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ സ്വന്തം ചെലവിൽ കെട്ടിടം കണ്ടെത്തി പോസ്റ്റോഫിസ് നടത്തണം.
ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് അടക്കമുള്ള ദൈനംദിന തപാൽ പ്രവർത്തനങ്ങൾ കൃത്യതയോടെ നിർവഹിക്കണം. അതത് പ്രദേശത്തെ താമസക്കാരായിരിക്കണം. പ്രാദേശിക ഭാഷാ പരിജ്ഞാനമുണ്ടായിരിക്കണം. പ്രതിമാസ ശമ്പളം: ബി.പി.എമ്മിന് 12000-29380 രൂപ; എ.ബി.പി.എം/ഡാക്ക്സേവക്- 10,000-24470 രൂപ.
യോഗ്യത: മാത്തമാറ്റിക്സ്, ഇംഗ്ലീഷ് വിഷയങ്ങളോടെ പത്താംക്ലാസ്/തത്തുല്യ ബോർഡ് പരീക്ഷ പാസ്. പത്താംക്ലാസ് വരെയെങ്കിലും പ്രാദേശിക ഭാഷ (മലയാളം) പഠിച്ചിരിക്കണം. പ്രായപരിധി 18-40 വയസ്സ്. കമ്പ്യൂട്ടർ പരിജ്ഞാനം വേണം. സൈക്കിൾ സവാരി അറിഞ്ഞിരിക്കണം. പത്താംക്ലാസ് പരീക്ഷയുടെ മാർക്കിന്റെ മെരിറ്റടിസ്ഥാനത്തിലായിരിക്കും സെലക്ഷൻ.
ഔദ്യോഗിക പോർട്ടലായ https://indiapost.gov.in/gdsonlineengagementൽ ഫെബ്രുവരി 14നകം ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി ഓൺലൈനിൽ 16നകം അപേക്ഷിക്കണം. അപേക്ഷാഫീസ് 100 രൂപയാണ്. വനിതകൾക്കും പട്ടിക/ഭിന്നശേഷി/ട്രാൻസ്വിമെൻ വിഭാഗത്തിൽപെടുന്നവർക്ക് ഫീസില്ല.

إرسال تعليق