തിരുവമ്പാടി :  പത്രപ്രവര്‍ത്തന മികവിന് മുംബൈ പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ ദേശീയ മാധ്യമ പുരസ്‌കാരം മാതൃഭൂമി കോഴിക്കോട് യൂണിറ്റിലെ സീനിയര്‍ സബ് എഡിറ്റര്‍ അനു എബ്രഹാമിന്. 2021 സെപ്റ്റംബര്‍ 23 മുതല്‍ 26 വരെ മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച 'ബാധ്യതയല്ല, സാധ്യതയാണ് പ്രവാസി' എന്ന വാര്‍ത്ത പരമ്പരയ്ക്കാണ് പുരസ്‌കാരം.

ഒരുലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. മുംബൈയില്‍ നടന്ന ചടങ്ങില്‍ ജസ്റ്റിസ് ബി.എന്‍. ശ്രീകൃഷ്ണ അവാര്‍ഡ് സമ്മാനിച്ചു.

കോഴിക്കോട് തിരുവമ്പാടി തറപ്പില്‍ എബ്രഹാം മാനുവലിന്റെയും ആനിയമ്മയുടെയും മകനാണ് അനു. ഭാര്യ: ഐഡ സെബാസ്റ്റ്യന്‍ (അധ്യാപിക). 
മക്കള്‍ : അമന്‍, ആര്യന്‍.

Post a Comment

أحدث أقدم