മുക്കം: കുടുംബശ്രീ പ്രസ്ഥാനത്തിന്റെ ഇരുപത്തഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മുക്കം നഗരസഭ കുടുംബശ്രീ സിഡിഎസ് സംഘടിപ്പിക്കുന്ന രജതോത്സവം'22 ന്റെ ഭാഗമായി ജെ എൽ ജി അംഗങ്ങളുടെ സംഗമം നടത്തി. നഗരസഭ ക്ഷേമ കാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ വി കുഞ്ഞൻ സംഗമം ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയർപേഴ്സൺ രജിത സിടി അദ്ധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റൻറ് ഹരി നൂതന കൃഷി രീതികൾ എന്ന വിഷയത്തിൽ ക്ലാസെടുത്തു. കൗൺസിലർമാരായ ജോഷില, വിശ്വനാഥൻ നികുഞ്ജം, ബിജുന, സിറ്റി മിഷൻ മാനേജർ മുനീർ എംപി, സ്നേഹിത സർവീസ്പ്രൊവൈഡർ രഞ്ജുഷ എന്നിവർ സംസാരിച്ചു. സിഡിഎസ് മെമ്പർ ശ്രീതി സിടി സ്വാഗതവും ബിന്ദു കെപി നന്ദിയും പറഞ്ഞു.
സംഘകൃഷി ഗ്രൂപ്പുകൾ ഉൽപ്പാദിപ്പിക്കുന്ന വിഷരഹിത പച്ചക്കറികൾ ലഭ്യമാകുന്ന അഗ്രി കിയോസ്ക് ഡിസംബർ 24 മുതൽ മുക്കം ഇഎംഎസ് ബിൽഡിംഗിൽ പ്രവർത്തനം ആരംഭിക്കും.
إرسال تعليق