പുതുപ്പാടി: 
വെസ്റ്റ് പുതുപ്പാടിയില്‍ കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം. 
പുലര്‍ച്ചെ ജോലിക്ക് പോവാന്‍ എത്തിയ നടുക്കുന്നുമ്മല്‍ രാജു (43) ആണ് മരണപ്പെട്ടത്. 
ഇടിച്ച കാര്‍ നിര്‍ത്താതെ പോയി.

പുലർച്ചെ നാലരയോടെ ആണ് സംഭവം.
അടിവാരം ഭാഗത്ത് നിന്നും അമിതവേഗതയിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. കാറ് കണ്ടെത്തുന്നതിനായി പ്രദേശത്തെ സിസിടിവികള്‍ ചെക്ക് ചെയ്യുന്നതായി പോലീസ്
അറിയിച്ചു. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി മുതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

പിതാവ്: ചിന്നൻ

ഭാര്യ: ബിന്ദു

മക്കൾ: ഫുൾജിൻ, ആദിത്യ

Post a Comment

أحدث أقدم