മരുതോങ്കര :
പതിനാലാം പഞ്ചവത്സരപദ്ധതി രൂപീകരണത്തിന്റെ ഭാഗമായി മരുതോങ്കര ഗ്രാമപഞ്ചായത്തില്‍ വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ചേര്‍ന്നു. 2023-24 വര്‍ഷത്തെ കരട് പദ്ധതികള്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് യോഗം ചേര്‍ന്നത്.

പഞ്ചായത്ത് ഭരണസമിതി, ആസൂത്രണ സമിതി എന്നിവയില്‍ ചര്‍ച്ച ചെയ്ത് അംഗീകരിച്ച കരട് നിര്‍ദ്ദേശങ്ങളാണ് വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ പഞ്ചവത്സരപദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ സജിത്ത് യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി സുജിത്ത് ടി.വി. റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മരുതോങ്കര സാംസ്കാരിക നിലയത്തിൽ നടന്ന പരിപാടിയിൽ  ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.കെ. രാജൻ, പഞ്ചായത്ത്‌ അംഗങ്ങളായ ശോഭ അശോകൻ, സി.പി. ബാബുരാജ്, റീന വി.പി, ഡന്നീ തോമസ്, ടി.പി. അലി, തോമസ് കാഞ്ഞിരത്തിങ്കൽ,  അസിസ്റ്റന്റ് സെക്രട്ടറി സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post