താമരശ്ശേരി: കഴിഞ്ഞവർഷം നടന്ന എസ്എസ്എൽസി പരീക്ഷയുടെ പുനർമൂല്യനിർണയം നടത്തിയ അധ്യാപകർക്ക്  പ്രതിഫലം നൽകാത്ത സാഹചര്യത്തിൽ ഉടനടി വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്ന് കെ പി എസ് ടി എ താമരശേരി വിദ്യാഭ്യാസ ജില്ല കമ്മിറ്റി. 

പുനർ മൂല്യനിർണയത്തിന് വിദ്യാർത്ഥികളിൽ നിന്നും നിശ്ചിത തുക ഈടാക്കിയതിനുശേഷമാണ് അധ്യാപകരെ നിയമിക്കുന്നത്.

 ആ പണം പോലും സർക്കാർ മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയും ,ജോലി ചെയ്ത അധ്യാപകർക്ക് പ്രതിഫലം ഇതുവരെ കൈമാറുകയും ചെയ്യാത്തത് പ്രതിഷേധാർഹമാണെന്നും കെ പി എസ് ടി എ താമരശ്ശേരി വിദ്യാഭ്യാസ ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു.

 തുടർന്നങ്ങോട്ടുള്ള മൂല്യനിർണയത്തിൽ  പങ്കെടുക്കണമോ  എന്ന കാര്യം ചർച്ച ചെയ്യപ്പെടേണ്ടതാണെന്ന് യോഗം വിലയിരുത്തി. യോഗത്തിൽ പി സിജു അധ്യക്ഷത വഹിച്ചു, 

സംസ്ഥാന നിർവാഹക സമിതി അംഗം പി എം ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു.

റവന്യൂ ജില്ലാ പ്രസിഡണ്ട് ഷാജു പി കൃഷ്ണൻ ,ഒ.കെ.ശരീഫ്, ശ്രീജിത്ത്.എ.പി, പി ജെ ദേവസ്യ,പി.നന്ദകുമാർ,പി. രാമചന്ദ്രൻ, കെ. സുജേഷ് തുടങ്ങി നേതാക്കൾ യോഗത്തിൽ  സംസാരിച്ചു.

Post a Comment

Previous Post Next Post