താമരശ്ശേരി : അഖിലഭാരത അയ്യപ്പ സേവാസംഘം താമരശ്ശേരി ശാഖ നേതൃത്വത്തിൽ ഡിസംബർ 17 നടത്തുന്ന അയ്യപ്പൻ വിളക്ക് മഹോത്സവത്തിന്റെ മുന്നോടിയായി മാതൃസംഗമം നടത്തി.

പ്രഭാഷകനും , പഴശ്ശിരാജ വിദ്യാമന്ദിരം പ്രധാനാധ്യാപകനുമായ കെ.പി.ഗോവിന്ദൻകുട്ടി മാസ്റ്റർ  ഉദ്ഘാടനം ചെയ്തു.

മാതൃസമിതി പ്രസിഡണ്ട് കെ. സരസ്വതി അധ്യക്ഷത വഹിച്ചു.

അയ്യപ്പസേവാസംഘം പ്രസിഡണ്ട് ഗിരീഷ് തേവള്ളി, രക്ഷാധികാരി അമൃതദാസ് തമ്പി , ആഘോഷ കമ്മിറ്റി ചെയർമാൻ കെ.ശിവദാസൻ , വി.കെ. പുഷ്പാംഗദൻ ,സുധീഷ് കുമാർ സി.എസ്, സിന്ദഗി പണിക്കർ പ്രസംഗിച്ചു.
ഉഷ .പി. എൻ സ്വാഗതവും ഗീത രവീന്ദ്രൻ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post