പുതുപ്പാടി : അടിവാരം മേഖലാ സംയുക്ത മഹല്ല് കൂട്ടായ്മയുടെ നേതൃത്വത്തിൽ അടിവാരത്ത് ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു.
നാടിനെ അപകടകരമായി ബാധിച്ച ലഹരി എന്ന വിപത്തിനെതിരായി കഴിഞ്ഞ പത്ത് മാസമായി നടന്നുവരുന്ന പ്രവർത്തനങ്ങളുടെ അനുബന്ധമായി കൊണ്ടായിരുന്നു ലഹരി വിരുദ്ധ റാലി, ജുമുഅ നമസ്കാരം ശേഷം അടിവാരത്ത് നിന്ന് ആരംഭിച്ച റാലിയിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു,
ഖത്തീബുമാരായ ഉവൈസ് വാഫി,അസ്ലം സഖാഫി,മഹല്ല് പ്രസിഡന്റുമാരായി കെ,മജീദ് ഹാജി,ഇ, മുഹമ്മദ് ഹാജി, മുഹമ്മദ് കോയ ,തുടങ്ങി നാട്ടിലെ മത രാഷ്ട്രീയ സാംസ്കാരിക സാമൂഹിക മേഖലയിലെ പ്രമുഖർ റാലിക്ക് നേതൃത്വം നൽകി.
إرسال تعليق