തിരുവമ്പാടി ഇസ് ലാമിക് സെൻ്ററിൽ നടന്ന സമസ്ത പ്രവർത്തക കൺവെൻഷൻ സമസ്ത മാനേജർ കെ. മോയീൻ കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു
തിരുവമ്പാടി: ജനുവരി 14 ന് തിരുവമ്പാടി ഇസ് ലാമിക് സെൻ്റർ സംഘടിപ്പിക്കുന്ന ബിരിയാണി ചലഞ്ചിൻ്റെ പ്രചാരണാർഥം തിരുവമ്പാടി ഏരിയ സമസ്ത പ്രവർത്തക കൺവെൻഷൻ സമസ്ത മാനേജർ കെ. മോയീൻ കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു.തിരുവമ്പാടി ഇസ് ലാമിക് സെൻ്ററിൽ നടന്ന പരിപാടിയിൽ പി.സി യൂസുഫ് ഫൈസി അധ്യക്ഷനായി.എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി പി. അലി അക്ബർ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.വി നൂറുദ്ദീൻ ഫൈസി,സി. സുബൈർ മുസ് ലിയാർ,നവാസ് ദാരിമി ഓമശേരി, അംജദ് ഖാൻ റശീദി, മുഹമ്മദ് കുട്ടി പുളിക്കൽ, ഖമറുദ്ദീൻ വാഫി, ജസീൽ ഹുദവി കൂടരഞ്ഞി,കുഞ്ഞി മായീൻ ഹാജി, സലാം ഹാജി, സി.അബ്ദുസ്സലാം സംസാരിച്ചു.
إرسال تعليق