അടിവാരം : നിരവധി ജീവകാരുണ്യ സേവന പ്രവർത്തങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന അൽ - നൂർ ചാരിറ്റബിൾ ട്രസ്റ്റ് (ചിപ്പിലിത്തോട് ) അടിവാരം, കൈതപ്പൊയിൽ, വയനാട് പ്രദേശങ്ങളിലെ 100 ഓളം പാവപ്പെട്ട കുടുംബങ്ങൾക്ക് ഭക്ഷണകിറ്റും, ചികിത്സ സഹായവും വിതരണം ചെയ്തു.
പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പരിപാടി ഉത്ഘാടനം ചെയ്തു.
പ്രയാസപ്പെടുന്ന കുടുംബങ്ങൾക്ക് താങ്ങും തണലുമായി പ്രവർത്തിക്കുന്ന അൽ - നൂർ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തനം തികച്ചും മാതൃകാ പരമാണെന്ന് തങ്ങൾ പറഞ്ഞു.
ട്രസ്റ്റ് ചെയർമാൻ പി, ടി, അബൂബക്കർ സിദ്ധീഖ് അധ്യക്ഷത വഹിച്ചു. കൺവീനർ, ഷംസുദ്ധീൻ വയനാട്, വി. എം. ഉമ്മർ മാസ്റ്റർ നാസർ എസ്റ്റേറ്റ് മുക്ക്, കെ. എം, അബ്‌ദുറഹ്‌മാൻ കുഞ്ഞി (അടിവാരം മഹല്ല് സെക്രട്ടറി ) വി. കെ, ഹുസൈൻകുട്ടി ( മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ) കെ. സി. ഹംസ, സി കെ കാസിം, ബദറു കൈതപ്പൊയിൽ, അബൂബക്കർ ചിപ്പിലിത്തോട്, കെ. എം, സിദ്ധീഖ് കളപ്പുറം, യൂസുഫ് മുസ്‌ലിയാർ പടിഞ്ഞാറത്തറ, എന്നിവർ സംബന്ധിച്ചു.
Post a Comment