
ഓമശ്ശേരി: ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിലുൾപ്പെടുത്തി പുത്തൂരിൽ നിർമ്മിച്ച പാറങ്ങോട്ടിൽ മൂസ ഹാജി സ്മാരക ബസ് വെയ്റ്റിംഗ് ഷെഡ് പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്തു.പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര സ്വാഗതം പറഞ്ഞു.
പഞ്ചായത്തംഗം പാറങ്ങോട്ടിൽ ഇബ്രാഹീം ഹാജി,പി.വി.അബ്ദുൽ റഹ്‌മാൻ മാസ്റ്റർ,കെ.പി.സദാശിവൻ,ഹുസൈൻ നീബാരി തെച്ച്യാട്,സൂപ്പർ അഹമ്മദ് കുട്ടി ഹാജി,കെ.കെ.അബ്ദുല്ലക്കുട്ടി,ഒ.കെ.സദാനന്ദൻ,ശശി പന്തീരടിയിൽ,ആർ.കെ.അബ്ദുല്ല ഹാജി,യു.കെ.ഹുസൈൻ,പി.വി.സ്വാദിഖ്,കരുണാകരൻ മാസ്റ്റർ,ഒ.കെ.നാരായണൻ,പി.എ.ഹുസൈൻ മാസ്റ്റർ,കെ.പി.അബ്ദുൽ റഹ്മാൻ ഹാജി,പി.സി.മൂസ എന്നിവർ പ്രസംഗിച്ചു.മജീദ് പുത്തൂർ നന്ദി പറഞ്ഞു.
ചടങ്ങിൽ വെച്ച് കൊമേഴ്സിൽ ജെ.ആർ.എഫോട് കൂടി യു.ജി.സി.നെറ്റ് കരസ്ഥമാക്കിയ പാറങ്ങോട്ടിൽ ആൻസു മോൾ റയാന് ഗ്രാമപഞ്ചായത്തിന്റെ ഉപഹാരം പ്രസിഡണ്ട് പി.അബ്ദുൽ നാസർ സമ്മാനിച്ചു.
إرسال تعليق