തിരിച്ചറിവ്

തിരുവമ്പാടി: സേക്രഡ് ഹാർട്ട് എച്ച്. എസ്. എസ്സിൽ ലഹരിയ്ക്കതിരെ തിരിച്ചറിവ് 2023 എന്ന പേരിൽ ബോധവൽക്കരണ പരിപാടി നടത്തി.
ശ്രദ്ധേയനായ എ എസ് ഐ ഫിലിപ്പ് മമ്പാട്, മഹേഷ് ചിത്രവർണ്ണം വാക്കിലൂടെയും വരയിലൂടെയും സേക്രഡ് ഹാർട്ടിനെ കോരിത്തരിപ്പിച്ചു.


ഈ പരിപാടിയിൽ ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചും ലഹരി വലിച്ചെറിയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വിദ്യാർത്ഥികളെ ബോധവൽക്കരിച്ചു. കുട്ടികളെ ആകാംക്ഷാഭരിതരാക്കിക്കൊണ്ട് വരകളിലൂടെ ലഹരി വിരുദ്ധ സന്ദേശം നൽകിക്കൊണ്ട് ഇനി ഒരിക്കലും ലഹരിയിലേക്കില്ല എന്ന തീരുമാനത്തിലേക്ക് കുട്ടികളെ എത്തിക്കാൻ തിരിച്ചറിവിന് സാധിച്ചു .


പി.ടി എ പ്രസിഡണ്ട് ജെമീഷ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ വിപിൻ എം. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ സജി തോമസ് പി, ടോംസ് റ്റി സൈമൺ,ജിബി ജോസ്, ലിറ്റി സെബാസ്റ്റ്യൻ, ഷേർളി സെബാസ്റ്റ്യൻ, കെ.എം തോമസ്, ടിയാര സൈമൺ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post