കൂടരഞ്ഞി:
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സി ഡി എസിന്റെ നേതൃത്വത്തിൽ കൂടരഞ്ഞിയിലെ വിവിധ സ്ഥലങ്ങളിൽ ജനുവരി 26 ന് നടക്കുന്ന കുടുബശ്രീയുടെ 25ആം വാർഷിക ആഘോഷത്തിന്റെ
വിളമ്പര റാലി സംഘടിപ്പിച്ചു.
പരിപാടിയുടെ ഉദ്ഘാടനം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് നിർവ്വഹിച്ചു.
വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷന്മാരായ റോസ്‌ലി ജോസ്, വി എസ് രവി, മെമ്പർ മാരായ ജെറീന റോയ്, സീന ബിജു, ബിന്ദു ജയൻ, സി ഡി എസ് ചെയർപേഴ്സൺ ശ്രീജമോൾ, അസിസ്റ്റന്റ് സെക്രട്ടറി അജിത് പി എസ്, പഞ്ചായത്ത് ജീവനക്കാർ കുടുംബശ്രീ അംഗങ്ങൾ
തുടങ്ങിയവർ പങ്കെടുത്തു
Post a Comment