കോഴിക്കോട്:
അറിയിപ്പ്
2019 ൽ കോഴിക്കോട് ലാൻഡ് ട്രൈബ്യൂണലിൽ പട്ടയത്തിന് വേണ്ടി എസ്‌എംസി ബുക്ക് ചെയ്തിട്ടുള്ള കക്ഷികളിൽ ഇതേവരെ കേസിൽ ഹാജരാകാത്തവർ ഈ കേസുകൾ നിലവിൽ കൈകാര്യം ചെയ്യുന്ന കൊയിലാണ്ടി ലാന്റ് ട്രൈബ്യൂണൽ (4) ഓഫീസുമായി ഉടൻ ബന്ധപ്പെടണമെന്ന് ലാൻഡ് ട്രൈബ്യൂണൽ (4) കൊയിലാണ്ടി സ്പെഷ്യൽ തഹസിൽദാർ അറിയിച്ചു. താമരശ്ശേരി താലൂക്കുകളിൽപ്പെട്ട എസ്‌എംസി 1 മുതൽ 1666 വരെയുള്ള കേസുകളാണ് ഈ ഓഫീസിൽ കൈകാര്യം ചെയ്യുന്നത്. 0496 2620890 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെട്ട ശേഷം ട്രൈബ്യൂണലിൽ നിന്നും ലഭിക്കുന്ന തിയ്യതിക്ക് ആധാരം, അടിയാധാരം, വില്ലേജ് ഓഫീസറിൽ നിന്നും വാങ്ങിയ പുതിയ കൈവശാവകാശ സർട്ടിഫിക്കറ്റ്, 2022-23 വർഷത്തെ നികുതി രശീതി എന്നിവ സഹിതം വിചാരണക്ക് ഹാജരാകണം.
ഇലക്ട്രിക്കല്‍ വയര്‍മാന്‍ അപ്രന്റീസ് രജിസ്‌ട്രേഷന്‍
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിങ് ബോര്‍ഡ് ജനുവരി മൂന്നിന് ആരംഭിച്ച ഇലക്ട്രിക്കല്‍ വയര്‍മാന്‍ അപ്രന്റീസ് രജിസ്‌ട്രേഷന്‍ മാര്‍ച്ച് 20 ന് അവസാനിപ്പിക്കും. ഇതിനായുളള ഫീസില്‍ യാതൊരുവിധ മാറ്റവും വരുത്തിയിട്ടില്ലെന്നും മാര്‍ച്ച് മാസത്തെ തിരക്ക് ഒഴിവാക്കുതിനായി മുൻകൂട്ടി രജിസ്റ്റര്‍ നടപടികള്‍ എടുക്കേണ്ടതാണെന്നും ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2950002.
ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും
കോഴിക്കോട് ജില്ലയില്‍ ഫയര്‍ ആൻഡ് റസ്‌ക്യൂ സര്‍വീസ് വകുപ്പില്‍ ഫയര്‍ വുമണ് ട്രെയിനി (കാറ്റഗറി നമ്പര്‍ 245/2020) തസ്തികയുടെ ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും ജനുവരി 10,11,12 തീയ്യതികളില്‍ സെന്റ് ജോസഫ്സ് കോളേജ് ദേവഗിരി, മെഡിക്കല്‍ കോളേജ് കോഴിക്കോട് കേന്ദ്രത്തില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ അഡ്മിഷന്‍ ടിക്കറ്റ് പിഎസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ഡൗൺലോഡ് ചെയ്യാം. ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ്, കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും ഒന്നിന്റെ അസ്സല്‍ എന്നിവയുമായി രാവിലെ 6 മണിക്ക് മുന്‍പ് പരീക്ഷാകേന്ദ്രത്തില്‍ എത്തണം. വൈകിയെത്തുന്നവരെ പരിഗണിക്കില്ല.
ഓയില്‍ ആൻഡ് ഗ്യാസ് ടെക്‌നോളജി കോഴ്‌സ്
കോഴിക്കോട് ഗവ ഐ.ടി.ഐ ഐഎംസി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഓയില്‍ ആൻഡ് ഗ്യാസ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ്ടു, ഐ.ടി.ഐ, ഡിപ്ലോമ, ബി ടെക്. താല്പര്യമുളളവര്‍ ഐ.ടി.ഐ ഐഎംസി ഓഫീസുമായി ബന്ധപ്പെടുക. കൂടുതൽ വിവരങ്ങള്‍ക്ക്: 9526415698.
Post a Comment