തിരുവമ്പാടി : ഭിന്നശേഷി സൗഹൃദ ഗ്രാമം എന്ന ലക്ഷ്യം മുൻ നിർത്തി ഗ്രാമ പഞ്ചായത്തിലെ ഭിന്നശേഷി വിഭാഗത്തിന് സഹായ ഉപകരണ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ.എ അബ്ദുറഹിമാൻ അദ്ധ്യക്ഷനായി.
2023 - 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ക്യാമ്പിൽ പങ്കെടുത്തവർക്ക് ആവശ്യമായ സഹായ ഉപകരണങ്ങൾ ലഭ്യമാക്കാനാണ് ഗ്രാമ പഞ്ചായത്ത് പദ്ധതി. ഗ്രാമ പഞ്ചായത്തിലെ ഭിന്നശേഷി വിഭാഗത്തിന്റെ ഉപജീവനം സാധ്യമാക്കുന്ന നൂതന പദ്ധതികൾ ആവിഷ്ക്കരിച്ച് ഭിന്നശേഷി കുടുംബങ്ങളുടെ പ്രയാസങ്ങൾക്ക് അറുതി വരുത്തുകയുമാണ് ലക്ഷ്യം.
വികലാംഗ ക്ഷേമ കോർപ്പറേഷന്റെ നേതൃത്വത്തിൽ നടന്ന ക്യാമ്പിന് മലപ്പുറം മെഡിക്കൽ കോളേജ് അസോ. പ്രൊഫസർ ഡോ. അൻസാരി നേതൃത്വം നൽകി.
പരിപാടിയിൽ ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ രാമചന്ദ്രൻ കരിമ്പിൽ , മെഡിക്കൽ ഓഫീസർ ഡോ. ഫെസിന ഹസ്സൻ , ഐ സി ഡി എസ് സൂപ്പർവൈസർ ചഷ്മ ചന്ദ്രൻ , ലിസി സണ്ണി, ബീന ആറാംപുറത്ത്, ബിന്ദു ജോൺസൻ, എച്ച്.ഐ സുനീർ ,രാധാമണി തുടങ്ങിയവർ സംസാരിച്ചു.
Post a Comment