വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ അങ്കണത്തിൽ പൂർവധ്യാപകരുടെ സഹകരണത്തോടെ നടക്കുന്ന ഔഷധോദ്യാന വിപുലീകരണത്തിന്റെ ഉദ്ഘാടനം മുൻ താമരശ്ശേരി കോർപ്പറേറ്റ് മാനേജർ ഫാ.മാത്യു മാവേലിൽ നിർവഹിക്കുന്നു.

ഓമശ്ശേരി:
വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂളിൽ ഔഷധോദ്യാനമൊരുക്കുന്നതിന് പിന്തുണയുമായി 
പൂർവധ്യാപകരെത്തി.
സ്കൂളിന്റെ അങ്കണത്തിൽ പാറ നിറഞ്ഞ പ്രദേശത്ത് ഭിത്തികെട്ടി 
മണ്ണുനിറച്ചാണ് ഔഷധോദ്യാനത്തിന് പറ്റിയ ഇടമാക്കി മാറ്റിയത്.
ഒരു ലക്ഷത്തിലേറെ ചെലവു വന്ന പദ്ധതിക്കാവശ്യമായ സാമ്പത്തിക പിന്തുണ പൂർവധ്യാപകരാണ് ലഭ്യമാക്കിയത്.


ഔഷധത്തോട്ട വിപുലീകരണത്തിന്റെയും പൂർവധ്യാപക- അധ്യാപക സംഗമത്തിന്റെയും ഉദ്ഘാടനം മുൻ താമരശ്ശേരി കോർപ്പറേറ്റ് മാനേജർ ഫാ.മാത്യു മാവേലിൽ നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ.സൈമൺ കിഴക്കെക്കുന്നേൽ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ജെയിംസ് ജോഷി മുൻ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ലൂക്കോസ് മാത്യു, പി ടി എ പ്രസിഡന്റ് ആന്റണി ഫ്രാൻസീസ്, മുൻ പ്രധാനാധ്യാപകരായിരുന്ന തോമസ് ജോൺ , ജോസ് തരണിയിൽ, എം ജെ ജെയിംസ്, എൻ വി അബ്രാഹം, ജോസ് ഞാവള്ളി , പൂർവധ്യാപകരായ മാർത്ത ടീച്ചർ, പി വി അബ്ദുറഹിമാൻ എം എം ജോർജ് , എം വി ബാബു, സി എ ആയിഷ, ഷൈല ജോൺ അധ്യാപകരായ ട്രീസമ്മ ജോസഫ് , ബിജു മാത്യു എന്നിവർ പ്രസംഗിച്ചു.


Post a Comment

Previous Post Next Post