പെരുമണ്ണ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കിടപ്പു രോഗികളുടെ സംഗമം 'പൂചെണ്ടും പുഞ്ചിരിയും' സംഘടിപ്പിച്ചു. പാറക്കണ്ടം റീഗൽ അവന്യൂ ഓഡിറ്റോറിയത്തിൽ നടന്ന കിടപ്പുരോഗീ കുടുംബ സംഗമം ഒത്തുകൂടലിന്റെ വേദിയായി.
നാളുകളായി കിടപ്പിൽ കഴിയുന്ന രോഗികളും ബന്ധുക്കളും പരിചാരകരുമായി 500ഓളം പേർ ഒത്തുകൂടി. ആശ പ്രവർത്തകർ, വളണ്ടിയർമാർ, നാട്ടുകാർ, പാലിയേറ്റീവ് പ്രവർത്തകർ, ജനപ്രതിനിധികൾ തുടങ്ങിയവർ സംഗമത്തിൽ പങ്കുചേർന്നു. പെരുമണ്ണ ബഡ്‌സ് സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി. ഗ്രാമപഞ്ചായത്തും പെരുമണ്ണ കുടുംബാരോഗ്യ കേന്ദ്രം, പാലിയേറ്റിവ് ജനകീയ സമിതി എന്നിവ സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
ചടങ്ങ് പിടിഎ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷാജി പുത്തലത്ത്, പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷരായ ദീപ കാമ്പുറത്ത്, എം.എ പ്രദീഷ്, പ്രേമദാസൻ കെ, ഹെൽത്ത് ഇൻസ്‌പെക്ടർ ഷമീർ, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Post a Comment