ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ പങ്കെടുക്കുന്ന വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ ലീഡർ പി നഷ ഗ്രൂപ്പ് അംഗം ആരതി പ്രദീപ് ടീച്ചർ ഗൈഡ് മിനി മാനുവൽ എന്നിവരോടൊപ്പം
ഓമശ്ശേരി:
ബാലശാസ്ത്ര കോൺഗ്രസിന്റെ ദേശീയ മത്സരത്തിൽ പങ്കെടുക്കുന്നതിനായി വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ ലീഡർ പി നഷ കേരള സംഘത്തിനൊപ്പം പുറപ്പെട്ടു.
ദേശീയ ബാലശാസ്ത്ര കോൺഗ്രസ് ജനുവരി 27 മുതൽ 31വരെ ഗുജറാത്തിലെ അഹമ്മദാബാദിലാണ് നടക്കുന്നത്.
സംസ്ഥാന മത്സരത്തിൽ വിജയിച്ച് ദേശീയ തലത്തിലേക്ക് യോഗ്യത നേടിയ ആറു പേരിൽ ഒരാളാണ് വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിന്റെ ലീഡർ പി നഷ. ഗ്രൂപ്പ് അംഗമായ ആരതി പ്രദീപ് ഇടുക്കി കുട്ടിക്കാനത്തു വെച്ച് ഫെബ്രുവരി 12 മുതൽ 14 വരെ നടക്കുന്ന കേരള ശാസ്ത്ര കോൺഗ്രസിൽ പ്രബന്ധം അവതരിപ്പിക്കും.
പ്രകൃതിയിൽ നിന്നുള്ള കുട്ടികളുടെ അകൽച്ചയും പ്രശ്നങ്ങളും എന്ന വിഷയത്തിൽ ഏഴാം ക്ലാസ് വിദ്യാർഥികളായ പി നഷയും ആരതി പ്രദീപും ചേർന്ന് അധ്യാപിക മിനി മാനുവലിന്റെ സഹായത്താൽ തയ്യാറാക്കിയ പ്രൊജക്ടാണ് ദേശീയ മത്സരത്തിൽ അവതരിപ്പിക്കുന്നത്.
വിവിധ സ്കൂളുകളിലെ വിദ്യാർഥികൾക്കിടയിലും മാതാപിതാക്കളിലും സർവെ നടത്തിയും ആരോഗ്യ പ്രവർത്തകരിലും അധ്യാപകരിലും അഭിമുഖം നടത്തിയുമാണ് നഷയും ആരതിയും പ്രൊജക്ടിനാവശ്യമായ വിവരങ്ങൾ ശേഖരിച്ചത്.
കോവിഡ് കാലത്തിനു ശേഷം കുട്ടികൾക്ക് പ്രകൃതിയുമായുള്ള ബന്ധം കുറഞ്ഞതായും ഇത് അതിവിദൂരഭാവിയിൽ ഭയാനകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും വേനപ്പാറയിലെ കുട്ടികൾ പറയുന്നു ഭൂമിയും പ്രകൃതിയും ജീവിതത്തിന്റെ ഭാഗമാണെന്ന കാഴ്ചപ്പാട് കുഞ്ഞുനാൾ മുതൽ ഉണ്ടാകണമെന്ന് ഇവർ അഭിപ്രായപ്പെടുന്നു.
Post a Comment