രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ കോടഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി മഹാത്മാഗാന്ധിയുടെ ചായ ചിത്രത്തിൽ പുഷ്പാർച്ച നടത്തുന്നു.


കോടഞ്ചേരി : രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ  ചരമവാർഷികവും  അനുസ്മരണവും മണ്ഡലം കോൺഗ്രസ് കമ്മിറ്റി സമുചിതമായി ആചരിച്ചു.
സർവ്വമത പ്രാർത്ഥനയും ദേശഭക്തിഗാന ആലാപനവും പുഷ്പാർച്ചനയും നടത്തി.

മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സണ്ണി കാപ്പാട്ട് മല അധ്യക്ഷത വഹിച്ച ചടങ്ങിൽ. 
യുഡിഎഫ് ചെയർമാൻ കെ എംപൗലോസ്, രാജേഷ് ജോസ്, രതീഷ് പ്ലാപ്പറ്റ, വിൻസന്റ് വടക്കേ മുറിയിൽ, ജോബി ഇലന്തൂർ, ജോബി ജോസഫ്,ലീലാമ്മ മംഗലത്ത്, ബാബു പട്ടരട് റെജിതമ്പി, കുമാരൻ കരിമ്പിൽ, ബിജു ഒത്തിക്കൽ എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post