ഇന്ത്യൻ നാഷണൽ കോൺഗ്രസ് തെയ്യപ്പാറ ബൂത്ത് സമ്മേളനം ഡിസിസി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്യുന്നു.
കോടഞ്ചേരി : തെയപ്പാറ ബൂത്ത് കോൺഗ്രസ് സമ്മേളനം നടത്തി.
ബഫർസോൺ വിഷയത്തിൽ കർഷകർക്കുള്ള ആശങ്ക പരിഹരിക്കണമെന്നും, കാർഷിക വില തകർച്ചയും വന്യമൃഗവും മൂലം നിലനിൽപ്പ് ഭീഷണിയായ കർഷകരെ സംരക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ അടിയന്തര നടപടി സ്വീകരിക്കുമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ബൂത്ത് പ്രസിഡണ്ട് സജിനി രാമൻകുട്ടി അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ട് ബൂത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. എസിസി മെമ്പർ എസ് ഹരിപ്രിയ മുഖ്യപ്രഭാഷണം നടത്തി.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സണ്ണി കാപ്പാട്ട് മല, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, കെഎം പൗലോസ്, വിൻസന്റ് വടക്കേമുറിയിൽ, കുമാരൻ കരിമ്പിൽ, പോൾ ടി ഐസക് , ടോമി കുന്നേൽ, റോയ് വള്ളിയാം പൊയ്ക എന്നിവർ പ്രസംഗിച്ചു.
Post a Comment