തിരുവമ്പാടി : ചുരുങ്ങിയ സ്ഥലത്ത് ചിലവ് കുറഞ്ഞ രീതിയിൽ കൂടുതൽ  വിളവ്  ഉൽപാദിപ്പിച്ച കുട്ടികർഷക  ഷഹന സിനുവിന് ഇത് വിളവെടുപ്പ് കാലം...
തിരുവമ്പാടി  എസ് എച്ച് എച്ച് എസ് സ്കൂളിലെ  പ്ലസ്ടു വിദ്യാർത്ഥിനിയാണ് ഷഹന സിനു.

 വിഷമയമില്ലാത്ത  പച്ചക്കറി വീട്ടിലും വിദ്യാലയത്തിലും എന്ന സ്കൂളിന്റെ പദ്ധതി പ്രകാരം വീട്ടുവളപ്പിൽ തുടങ്ങിയ  കൃഷി  വിപുലപെടുത്തുകയായിരുന്നു സിനു.
തക്കാളി,മുളക്, വെണ്ട, ചീര, വഴുതന , നെല്ല്, കാബേജ്, കോളി ഫ്ലവർ,   കക്കിരി, പയർ, ചെറിയുള്ളി, ചെറുപയർ, വൻപയർ, ഇഞ്ചി, മുതിര  എന്നിവയിൽ തുടങ്ങി  മല്ലിച്ചപ്പ്, പൊതീന  വരെ  ഈ  മിടുക്കി തന്റെ  കൃഷിയിടത്തിൽ  വിളയിപ്പിച്ചു.

തിരുവമ്പാടി  ചവലപ്പാറ കോണമണ്ണിൽ  സുബൈറിന്റെയും മുനീറയുടെയും  മകളാണ്  ഷഹ്‌നസിനു.

കൃഷി ഭവന്റെയും  
ജനപ്രതിനിധികയുടെയും  നാട്ടുകാരുടെയും പ്രോത്സാഹനവും നിർദേശങ്ങളും  കൃഷി  വിപുലമാക്കാൻ ഷഹ്‌നക്ക്  ഏറെ  സഹായകരമായി.

വിളവെടുപ്പ് ഉത്സവത്തിൽ കൂടരഞ്ഞി  പഞ്ചായത്ത് പ്രസിഡന്റ്‌ ആദർശ് ജോസഫ്, തിരുവമ്പാടി പഞ്ചായത്ത്‌ മെമ്പർ അപ്പു കോട്ടയിൽ, തിരുവമ്പാടി കൃഷി ഓഫീസർ ഫൈസൽ, വാർഡ് വികസനകമ്മിറ്റി കൺവീനർ ജോർജ് ജോസഫ്, സ്കൂളിലെ  വിദ്യാർഥികളും  അധ്യാപകരും  പങ്കെടുത്തു.

Post a Comment

Previous Post Next Post