കൂടരഞ്ഞി:
മരഞ്ചട്ടി പ്രഭാത് ലൈബ്രറിയുടെ നേതൃത്വത്തിൽ കർഷകർക്കായി സെമിനാർ സംഘടിപ്പിച്ചു.
പരിപാടി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉത്ഘാടനം ചെയ്തു.
വാർഡ് അംഗം ബാബു മൂട്ടോളി അധ്യക്ഷൻ ആയി.
കൃഷി ഓഫീസർ മുഹമ്മദ് പി. എം ക്ലാസുകൾ നയിച്ചു.
ലൈബ്രറി പ്രസിഡന്റ് സ്വാമി പപ്പങ്ങലം, സെക്രട്ടറി ആലി മുതുകോടൻ, ഫ്രാൻസിസ് ജോർജ്, ഒ കെ വർക്കി, കെ. ജെ തോമസ്, തുടങ്ങിയവർ സംസാരിച്ചു
إرسال تعليق